s-sharma-rwകൊച്ചി: മലബാര്‍ കാന്‍സര്‍ സെന്ററിനു പണം ലഭിക്കാതെ പോയത് താന്‍ വീഴ്ചവരുത്തിയെത് കെണ്ടാണന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പരാമര്‍ശം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് ഫിഷറീസ് മന്ത്രി എസ്.ശര്‍മ്മ. ഇന്നെലെ പിണറായി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയിലെ പരാമര്‍ശത്തേക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്ന ശര്‍മ്മ.അഭിഭാഷകന്‍ മുഖേന സി.ബി.ഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു മലബാര്‍ കാന്‍സര്‍ സെന്ററിനു ലാവ്‌ലിന്‍ കമ്പനി നല്‍കേണ്ട സാമ്പത്തിക സഹായം നഷ്ടപ്പെടുത്തിയതില്‍ തനിക്കു ശേഷം സംസ്ഥാന വൈദ്യുതി മന്ത്രിയായ എസ്. ശര്‍മയ്ക്കു വീഴ്ച പറ്റിയതായി പിണറായി വിജയന്‍ പറഞ്ഞത്. കൊച്ചിയില്‍ നടക്കുന്ന സിയാല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മന്ത്രി ശര്‍മ്മ.

ഇന്നലെ സി.ബി.ഐയുടെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് എസ്. ശര്‍മക്കെതിരായ പരാമര്‍ശം. സമ്മതപത്രത്തിന്റെ കരടുരൂപം സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിച്ചതിനു ശേഷം ലാവലില്‍ കമ്പനി പലതവണ അഭ്യര്‍ഥിച്ചിട്ടും സമ്മതപത്രം ഒപ്പുവെക്കുന്നതില്‍ തന്റെ പിന്‍ഗാമികള്‍ പരാജയപ്പെട്ടതു മൂലമാണ് മലബാര്‍ കാന്‍സര്‍ സെന്ററിനു ധനസഹായം ലഭിക്കാതെ പോയതെന്നു ഹര്‍ജിയില്‍ പിണറായി പറയുന്നു.ഏഴാം ഖണ്ഡികയുടെ പത്താമത്തെ അനുച്‌ഛേദത്തില്‍ ശര്‍മയുടെ പേര് എടുത്തുപറയുന്നുമുണ്ട്. 180 ദിവസത്തെ കാലാവധിക്ക് 1998 ഏപ്രില്‍ 24ന് ഒപ്പുവച്ച ധാരണാപത്രത്തിന്റെ കാലാവധി ലാവലിന്റെ അഭ്യര്‍ഥന മാനിച്ച് ഒക്‌ടോബര്‍ മൂന്നിന് 90 ദിവസം കൂടി നീട്ടിയത് പിണറായിയുടെ കാലത്താണ്. 99 ജനുവരി ഒന്നായിരുന്നു പുതുക്കിയ കാലാവധി. ഒക്‌ടോബറില്‍ സ്ഥാനമൊഴിഞ്ഞ തന്റെ പിന്‍ഗാമിയായി എസ്. ശര്‍മ ചുമതലയേറ്റെന്നു പിണറായി പറയുന്നു.

Subscribe Us:

ലാവലിന്റെ അഭ്യര്‍ഥനപ്രകാരം പലതവണ കാലാവധി നീട്ടി. 2000 മേയ് 16 ന് ഊര്‍ജ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി യോഗത്തില്‍ ലാവ്‌ലിന്‍ കമ്പനി സര്‍ക്കാര്‍ ഒപ്പുവെക്കേണ്ട സമ്മതപത്രത്തിന്റെ കരട് സമര്‍പ്പിച്ചു. കാന്‍സര്‍ സെന്ററിനു വേണ്ടി പണം സമാഹരിക്കുന്നതിനു സമ്മതപത്രം അനിവാര്യമാണെന്നു ലാവലിന്‍ കമ്പനി പല തവണ ചൂണ്ടിക്കാട്ടിയിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നു പിണറായി കുറ്റപ്പെടുത്തുന്നു.തുടര്‍ന്ന് അധികാരത്തിലെത്തിയ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിയായ കടവൂര്‍ ശിവദാസനും മലബാര്‍ കാന്‍സര്‍ സെന്ററിനുള്ള പണം സ്വരൂപിക്കുന്നതില്‍ വീഴ്ച പറ്റിയതായി ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു.