Categories

‘ജി 20’ തുടങ്ങി; പുറത്ത് സംഘര്‍ഷം

g20-protest-rwപിറ്റ്‌സ് ബര്‍ഗ്: ജി 20 ഉച്ചകോടി നടക്കുന്ന അമേരിക്കയിലെ പിറ്റ്‌സ്ബര്‍ഗില്‍ പോലീസും പ്രതിഷേധക്കാരും ഏറ്റമുട്ടി. പ്രക്ഷോഭകാരികള്‍ക്ക് നേരെ പോലീസ് പെപ്പര്‍ ഗ്യാസും റബര്‍ ബുള്ളറ്റും പ്രയോഗിച്ചു. കല്ലുകളും വടികളുമായെത്തിയ മുതലാളിത്ത വിരുദ്ധ പ്രതിഷേധക്കാര്‍ സമ്മേളന സ്ഥലത്തേക്ക് പ്രകടനം നടത്തുകയായിരുന്നു. ഇത് പോലീസ് തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് ജി 20 യോഗം ആരംഭിച്ചത്. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കൂടുതല്‍ പൊലീസ് സേനയെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.

സന്തുലിതവുമായ സാമ്പത്തിക വളര്‍ച്ച, സാമ്പത്തിക നിയന്ത്രണങ്ങള്‍, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയാണ് ഉച്ചകോടിയിലെ പ്രധാന വിഷയങ്ങള്‍. സുസ്ഥിരവും സന്തുലിതവുമായ സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള ചട്ടക്കൂടിന് അമേരിക്ക മുന്നോട്ടുവച്ച കരടു നിര്‍ദേശങ്ങളോടു യോജിക്കുമ്പോഴും, ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഭാവി സ്വഭാവം എന്താകണമെന്നതില്‍ ജി-20 രാജ്യങ്ങള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ട്. വ്യാഴാഴ്ച ആരംഭിച്ച ‘ജി20’ ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നത് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങാണ്. ഇന്നലെ രാത്രി അത്താവഴ വിരുന്നോടെയാണ് സമ്മേളനം തുടങ്ങിയത്.

സാമ്പത്തിക പ്രതിസന്ധിയുടെ വെളിച്ചത്തില്‍ വികസിത രാജ്യങ്ങള്‍ അവരവരുടെ സമ്പദ്ഘടനയുടെ സംരക്ഷണാര്‍ഥം ഇറക്കുമതികള്‍ നിരുത്സാഹപ്പെടുത്തരുതെന്ന് ഇന്ത്യ ഉച്ചകോടിയില്‍ ശക്തമായി ആവശ്യപ്പെടും. ആഗോള ധനസ്ഥാപനങ്ങളില്‍ വികസ്വര രാജ്യങ്ങളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന ആവശ്യവും ഉന്നയിക്കും. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു ലോകം കരകയറിയിട്ടില്ലാത്തതിനാല്‍ ഉത്തേജന പാക്കേജുകള്‍ പന്‍വലിക്കാന്‍ സമയമായിട്ടില്ലെന്ന നിലപാടെടുക്കുമെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നു. പൂര്‍വേഷ്യന്‍ സാമ്പത്തിക പ്രതിസന്ധിയുടെ വെളിച്ചത്തില്‍ 1999ല്‍ രൂപംകൊണ്ട് ‘ജി20’ ന്റെ മൂന്നാമത്തെ ഉച്ചകോടിയാണിത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ലോക നേതാക്കള്‍ ഒന്നിക്കുന്ന സാമ്പത്തിക ഉച്ച കോടിക്കെതിരെ മുതലാളിത്ത വിരുദ്ധസംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം നടന്നു വരുന്നുണ്ട്. പലപ്പോഴും ഇത്തരം പ്രതിഷേധം സംഘര്‍ഷത്തിനും പോലീസുമായുള്ള ഏറ്റമുട്ടലിനും ഇടയാക്കാറുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.