Categories

സി.ടി.ബി.ടി: ഇന്ത്യന്‍ നിപാടില്‍ മാറ്റമില്ല -കൃഷ്ണ

sm-krishnaയുണൈറ്റഡ് നാഷന്‍സ്: സമഗ്ര ആണവ പരീക്ഷണ നിരോധന ഉടമ്പടി അംഗീകരിക്കണമെന്ന യു.എന്‍ നിര്‍ദേശം അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ. (സി.ടി.ബി.ടി)യില്‍ ഒപ്പിടേണ്ടെന്ന ഇന്ത്യയുടെ നിലപാടിയില്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്ന് വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ പറഞ്ഞു. ഭൂമിയെ ആണവായുധമുക്തമാക്കാനുള്ള നിര്‍ണായക പ്രമേയം ഐക്യരാഷ്ട്രസഭാ രക്ഷാസമിതി ഏകകണ്ഠമായി അംഗീകരിച്ചതിന്റെ തൊട്ടുപിറകെയാണ് കൃഷ്ണ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യ ഇക്കാര്യത്തില്‍ തത്വാധിഷ്ഠിതമായ നിലപാടാണ് കൈക്കൊണ്ടതെന്നും കൃഷ്ണ വ്യക്തമാക്കി.

ആണവനിര്‍വ്യാപന കരാറിലെ (എന്‍.ടി.പി.) എല്ലാ വ്യവസ്ഥകളും പാലിക്കാനും ആണവായുധപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാതിരിക്കാനും സമഗ്ര ആണവപരീക്ഷണ നിരോധന ഉടമ്പടി (സി.ടി.ബി.ടി.) അംഗീകരിക്കാനുമാണ് യു.എസ്. പ്രസിഡന്റ് ബരാക്ക് ഒബാമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇന്ത്യ ഉള്‍പ്പെടെ ആണ പദ്ധതികളുമായി മുന്നോട്ട് പോകുന്ന എട്ട് രാജ്യങ്ങളോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.

സി.ടി.ബി.ടി വിഷയത്തില്‍ ഒരുപാട് സുപ്രധാന വിഷയങ്ങളെ ആശ്രയിച്ചാണ് ഈ നിലപാട് കൊക്കൊണ്ടിരിക്കുന്നത്. അതില്‍ മാറ്റം വരുത്തേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ല. എന്തു കൊണ്ട് കരാറില്‍ ഒപ്പിടുന്നില്ലെന്ന് ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിക്കഴിഞ്ഞതാണെന്നും കൃഷ്ണ പറഞ്ഞു.

ഇന്ത്യ ആണവനിര്‍വ്യാപന കരാറില്‍ ഒപ്പിടണമെന്ന യു. എന്‍. സുരക്ഷാ കൗണ്‍സിലിന്റെ ആവശ്യം പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി ശ്യാംസരണ്‍ പിറ്റ്‌സ്ബര്‍ഗില്‍ തള്ളിക്കളഞ്ഞു. ഇന്ത്യ ആണവനിര്‍വ്യാപനത്തിന് എതിരാണെന്ന് ഇതിന് അര്‍ഥമില്ലെന്നും ശ്യാംസരണ്‍ പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.