Administrator
Administrator
പാക് തീവ്രവാദികള്‍ ലോകത്തിന് ഭീഷണി: ഒബാമ
Administrator
Friday 25th September 2009 9:52am

obamaപിറ്റ്‌സ്ബര്‍ഗ്: പാക്കിസ്ഥാനിലെ തീവ്രവാദികള്‍ ലോകത്തിന് ഭീഷണിയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. മേഖലക്കും അമേരിക്കക്കും ഇത് ഭീഷണി ഉയര്‍ത്തുന്നുണ്ട്. പാക്കിസ്ഥാന്‍ ജനതയുടെ സുരക്ഷക്കു ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തുന്നത് ഈ തീവ്രവാദികളാണെന്നും ഒബാമ പറഞ്ഞു.

തീവ്രവാദത്തിനെതിരെയുള്ള വിജയത്തിന് അന്താരാഷ്ട്ര സമൂഹത്തിന്റെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണാവശ്യം. അതിന് സ്ഥിരതയുള്ളതും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ സമര്‍പ്പണം ആവശ്യമാണ്. പാക്കിസ്ഥാന്‍ ജനതയുടെ ഭാവി മെച്ചപ്പെട്ടതാക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണ്. തീവ്രവാദം അവസാനിപ്പിക്കാന്‍ പാക്കിസ്ഥാന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഒബാമ പറഞ്ഞു. സ്‌കൂളുകള്‍, ആശുപത്രികള്‍, റോഡുകള്‍ തുടങ്ങി പാകിസ്ഥാനിലെ അടിസ്ഥാനസൗകര്യ വികസനത്തിന് സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തോടുള്ള പാക്കിസ്ഥാന്റെ പ്രതിബദ്ധതക്ക് പിന്തുണ നല്‍കും. അമേരിക്കക്ക് പാകിസ്ഥാന്‍ ജനതയോട് പൂര്‍ണ ആദരവാണുള്ളതെന്നും പാക്കിസ്ഥാനിലെ സാമ്പത്തിക, സാമൂഹിക വികസനം ലക്ഷ്യമാക്കിയുള്ള ഫ്രണ്ട്‌സ് ഓഫ് ഡമോക്രാറ്റിക് പാക്കിസ്ഥാന്‍ ഗ്രൂപ്പ് യോഗത്തില്‍ സംസാരിക്കുവെ ഒബാമ പറഞ്ഞു.

ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് നടന്ന യോഗത്തില്‍ പാക്ക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണും പങ്കെടുത്തു. യുഎസ്, ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ്, യുഎന്‍, യൂറോപ്യന്‍ യൂണിയന്‍, ലോകബാങ്ക് തുടങ്ങിയവയാണ് ഗ്രൂപ്പിലെ അംഗങ്ങള്‍.

Advertisement