saeed-rwലാഹോര്‍: പാകിസ്ഥാന്‍ സര്‍ക്കാര്‍ തനിക്കെതിരെ ചുമത്തിയ രണ്ടു തീവ്രവാദ വിരുദ്ധ കേസുകള്‍ ഒവിവാക്കണമെന്നാവശ്യപ്പെട്ട് ജമാത്തഉദ്ദഅ്‌വ നേതാവും മുംബൈ ആക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സഈദ് കോടതിയില്‍ ഹരജിനല്‍കി. പാകിസ്താന്‍ സര്‍ക്കാര്‍ തനിക്കെതിരെ കേസുകള്‍ കെട്ടിച്ചമക്കുകയായിരുന്നെന്ന് സഈദ് ഹരജിയില്‍ പറഞ്ഞു.

തനിക്കെതിരെ കേസുകളൊന്നും നിലവിലില്ലെന്നും മുംബൈ ആക്രമണത്തിന്റെ പേരില്‍ തനിക്കെതിരെ നടപടിയെടുക്കാന്‍ ഇന്ത്യ പാക് സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തുകയാണെന്നും സഈദ്ഹരജിയില്‍ ആരോപിച്ചു. ജിഹാദിന് ആഹ്വാനം ചെയ്തുവെന്ന കേസ് ചുമത്തപ്പെട്ട സയ്യിദ് ഞായറാഴ്ച മുതല്‍ വീട്ടുതടങ്കലിലാണ്.