Administrator
Administrator
കൊല്ലം മജിസ്‌ട്രേറ്റ് കോടതിയില്‍ തീപിടുത്തം; ഫയലുകള്‍ നശിച്ചു
Administrator
Thursday 24th September 2009 12:20pm

courtകൊല്ലം: കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അഗ്‌നിബാധ. പുലര്‍ച്ചെ 3.40നുണ്ടായ അഗ്‌നിബാധയില്‍ നിരവധി ഫയലുകള്‍ നശിച്ചു. അഗ്‌നിബാധയെ തുടര്‍ന്ന് കോടതിയുടെ പ്രവര്‍ത്തനം നിറുത്തിവച്ചിരിക്കുകയാണ്.

കോടതിയിലെ തീപ്പിടിത്തം ആസൂത്രിതമെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. കത്തിക്കാനുപയോഗിച്ചെന്നു കരുതുന്ന സാരിയുടെ അവശിഷ്ടങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കോടതിമുറിയുടെ ജനല്‍ തകര്‍ത്ത് തീ കത്തിച്ച് അകത്തേക്ക് എറിഞ്ഞതായിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്. കത്തിക്കാന്‍ പെട്രോള്‍ ഉപയോഗിച്ചതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

കോടതിയിലെ ജനല്‍ ചില്ലുകള്‍ തകര്‍ന്ന നിലയിലാണ്. മജിസ്‌ട്രേറ്റ് ഒന്ന്, രണ്ട കോടതികളിവാണ് തീപിടിത്തമുണ്ടായത്. ചെക്ക് കേസുകളും വ്യാജരേഖകളുംമാണ് ഇവിടെ കൂടുതലായി കൈകാര്യം ചെയ്യുന്നത്. നിരവധി ചെക്കുകളും രേഖകളും കത്തിനശിച്ചിട്ടുണ്ട്. കൊല്ലം വെസ്റ്റ്‌പോലീസാണ് അന്വേഷണം നടത്തുന്നത്. പ്രമാദമായ കേസുകള്‍ അടുത്ത് പരിഗണിക്കുന്നുണ്ടോയെന്ന കാര്യമാണ് പോലീസ് പ്രാഥമികമായി പരിശോധിക്കുന്നത്.

Advertisement