Administrator
Administrator
എ.കെ ആന്റണിയേയും ചോദ്യം ചെയ്യണമെന്ന് പിണറായി
Administrator
Thursday 24th September 2009 2:03pm

ak-antony-rwകൊച്ചി: എസ്.എന്‍.സി ലാവലിന്‍ കേസില്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിരോധ മന്ത്രി എ.കെ ആന്റണിയേയും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന്‍ സി.ബി.ഐ പ്രത്യേക കോടതിയില്‍ ഹര്‍ജി നല്‍കി. വൈദ്യുതി മന്ത്രിയായിരുന്ന ജി. കാര്‍ത്തികേയന്‍ ലാവലിനുമായി ധാരണാപത്രം ഒപ്പിടുമ്പോള്‍ മുഖ്യമന്ത്രി എ.കെ ആന്റണിയായിരുന്നു ധാരണാപത്രം ലാപ്‌സാവുന്നതും ആന്റണിയുടെ കാലത്താണെന്ന് അഭിഭാഷകനായ എം.കെ. ദാമോദരന്‍ മുഖേന നല്‍കിയ ഹര്‍ജിയില്‍ പിണറായി ചൂണ്ടിക്കാട്ടുന്നു.

നിബന്ധനകള്‍ ആയശേഷമാണ് പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായി ചുമതലയേല്‍ക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. കരാറുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ആന്റണിക്ക് അറിവുള്ളതാണ്. അതുകൊണ്ട് തന്നെ ആന്റണിയില്‍ നിന്നും തെളിവെടുക്കേണ്ടത് കേസിനെ സംബന്ധിച്ച് നിര്‍ണായകമാണ്. അന്ന് ജി. കാര്‍ത്തികേയന്റെ കാലത്ത് വൈദ്യുതി വകുപ്പിലുണ്ടായിരുന്ന ഉദ്യോഗസ്ഥരേയും ചോദ്യം ചെയ്യണം. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ നവീകരണവും മലബാര്‍ കാന്‍സര്‍ സെന്ററും രണ്ട് വ്യത്യസ്ത പദ്ധതികളാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്. ഹര്‍ജിയില്‍ കോടതി സി.ബി.ഐയുടെ വിശദീകരണം തേടി.

Advertisement