Categories

ചന്ദ്രനിലെ ജലസാന്നിധ്യം ഉറപ്പിക്കാനാവില്ലെന്ന്‌ ഐ.എസ്.ആര്‍.ഒ

gmadavan-nair-rwചെന്നൈ: ചന്ദ്രനിലെ ജലസാന്നിധ്യം സംബന്ധിച്ച പുതിയ വാര്‍ത്തകള്‍ സ്ഥിരീകരിക്കാനാവില്ലെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍. ചന്ദ്രനില്‍ ജലം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചന്ദ്രനില്‍ ജലസാന്നിധ്യമുണ്ടെന്ന് ഉറപ്പു പറയാനാവില്ലെന്നും എന്നാല്‍ ഈ ആഴ്ച അവസാനിക്കുന്നതിന് മുന്‍പ് ഞങ്ങള്‍ അതു സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുമെന്നും മാധവന്‍ നായര്‍ പറഞ്ഞു. ‘ഐ.എസ്.ആര്‍.ഒയെ സംബന്ധിച്ചിടത്തോളം ചന്ദ്രയാന്‍ നൂറു ശതമാനം വിജയമാണ്.

ചന്ദ്രയാനിലെ ഉപഗ്രഹം അയച്ച വിവരങ്ങള്‍ ഐ.എസ്.ആര്‍.ഒ പഠനവിധേയമാക്കുകയാണ്. ചന്ദ്രയാന്‍-2 ദൗത്യത്തിലാണ് നിലവില്‍ ശ്രദ്ധ പതിപ്പിക്കുന്നത്. 2012ലോ 2013 ലോ ചന്ദ്രയാന്‍-2 വിക്ഷേപിക്കാനാവുമെന്നാണ് പ്രതീക്ഷ’ – മാധവന്‍ നായര്‍ പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്ത: ചന്ദ്രനില്‍ ജലസാന്നിധ്യം; പ്രഖ്യാപനം ഇന്ന്

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.