Categories

ട്രഷറി പൂട്ടാത്തത് പദ്ധതികള്‍ക്ക് പണം അനുവദിക്കാത്തതിനാല്‍

ramesh-rwതിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്കായി പണം ചെലവഴിക്കാത്തതു കൊണ്ടാണ് സംസ്ഥാനത്ത് ട്രഷറികള്‍ പൂട്ടാത്തതെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല ആരോപിച്ചു. കോണ്‍ഗ്രസിന്റെ ജനപ്രതിനിധികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പഞ്ചായത്തുകള്‍ സമര്‍പ്പിച്ച പദ്ധതികള്‍ക്ക് പണം അനുവദിക്കാതെ സംസ്ഥാനത്തിന്റെ നില ഭദ്രമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് സര്‍ക്കാറിന്റെ ശ്രമം. ഇതുമൂലം പഞ്ചായത്തുകളുടെ പദ്ധതികളെല്ലാം താളം തെറ്റിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ പോലും നടപ്പിലാകുന്നില്ല. സംസ്ഥാന പ്ലാനിംഗ് ബോര്‍ഡിന്റെയും ജില്ലാ പ്ലാനിംങ് ബോര്‍ഡുകളുടെയും യോഗം നടന്നിട്ട് നാളുകളേറെയായി. അതുകൊണ്ടു തന്നെ പഞ്ചായത്തുകള്‍ക്ക് വികസന പദ്ധതികള്‍ക്ക് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങളൊന്നും നല്‍കുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.