Categories

ലോക ഗുസ്തി: ഇന്ത്യക്ക് വെങ്കല മെഡല്‍

rameshഹെര്‍നിങ(ഡെന്‍മാര്‍ക്ക്) : ലോക ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ രമേഷ് കുമാറിന് വെങ്കല മെഡല്‍. 74 കിലോ വിഭാഗത്തിലാണ് മെഡല്‍ ലഭിച്ചത്. 32 വര്‍ഷത്തിന് ശേഷമാണ് ലോക ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് മെഡല്‍ ലഭിക്കുന്നത്.

രമേഷ് കുമാര്‍ മോല്‍ഡോവയുടെ അലക്‌സാണ്ടര്‍ ബുര്‍ക്കയോട് 0-3 എന്ന നിലയില്‍ പിന്നിട്ടു നിന്ന ശേഷമാണ് 7-7 എന്ന തലത്തിലേക്ക് ഗുസ്തിപിടിച്ചെത്തിയത്. തുല്യ സ്‌കോറിലെത്തിയതോടെ ടെക്‌നിക്കല്‍ പോയിന്റുകളുടെ മികവില്‍ രമേഷിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.സെമിയില്‍ അസര്‍ബൈജാന്റെ ചാംസുല്‍വാരയേവിനോട് തോറ്റതുകൊണ്ടാണ് (03) രമേഷിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്.

ഉത്തര്‍പ്രദേശ് സ്വദേശിയാണ് രമേഷ് കുമാര്‍. ഈ വര്‍ഷം 66 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന സുശീല്‍കുമാര്‍ സെമിയില്‍ തോറ്റിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.