pinaraye-rw1കൊച്ചി: ലാവ്‌ലിന്‍ അഴിമതിക്കേസില്‍ സി.ബി.ഐ പ്രത്യേക കോടതിയില്‍ ഏഴാംപ്രതി പിണറായി വിജയന്‍ ഹാജരായില്ല. ഹാജരായ അഞ്ച് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. കോടതി നിര്‍ദേശിച്ച അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ കോടതിയില്‍ ഹാജരാകുന്നത് അപക്വമായിരിക്കുമെന്ന് പിണറായിയുടെ അഭിഭാഷകന്‍ അഡ്വ. എം കെ ദാമോദരന്‍ കോടതിയെ അറിയിച്ചു.

രാവിലെ കോടതി തുടങ്ങിയപ്പോള്‍ തന്നെ ആദ്യകേസായി ലാവ്‌ലിന്‍ പരിഗണനക്കെടുത്തു. ഒമ്പത് പ്രതികളില്‍ പിണറായി, കെ ജി രാജശേഖരന്‍, ലാവ്‌ലിന്‍ കമ്പനിയുടെ കേരളത്തിലെ സീനിയര്‍ വൈസ്പ്രഡിഡണ്ട്, കമ്പനി പ്രതിനിധി എന്നിവര്‍ ഹാജരായില്ല. മറ്റ് പ്രതികളായ കെ മോഹനചന്ദ്രന്‍, ആര്‍ ശിവദാസന്‍, കെ കസ്തൂരിരംഗ അയ്യര്‍, കെ സിദ്ധാര്‍ഥ മോനോര്‍, കെ ഫ്രാന്‍സിസ് എന്നിവരാണ് കോടതിയില്‍ ഹാജരായത്. രണ്ട് ലക്ഷരൂപയും രണ്ട് പേരുടെയും ആള്‍ ജാമ്യമാണ് ഇവര്‍ക്ക് അനുവദിച്ചത്. സി.ബി.ഐ പ്രത്യേക കോടതി ജഡ്ജ് കെ ജി ജ്യോതീന്ദ്രര്‍ നാഥാണ് കേസ് പരിഗണിക്കുന്നത്.