Categories

വീട്ടുകരം: സര്‍ക്കാര്‍ തീരുമാനം യു.ഡി.എഫ് നടപ്പാക്കില്ല

ummanchandy-rwതിരുവനന്തപുരം: വീട്ടുകരം ഉയര്‍ത്താനുള്ള സര്‍ക്കാറിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ അത് യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ നടപ്പാക്കില്ല. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കുക, വീട്ടുകരം പുനക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫ് സെക്രട്ടേറിയേറ്റിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പത്തു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന സെന്‍സസ് പ്രകാരമാണ് വാര്‍ഡ് വിഭജനം നടത്തുന്നത്. എന്നാല്‍ സര്‍ക്കാര്‍ വളഞ്ഞ വഴിയിലൂടെ വാര്‍ഡ് വിഭജനം നടത്താനൊരുങ്ങുകയാണ്. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് കൂടി വര്‍ധിപ്പിച്ചുകൊണ്ടുള്ള നിയമം നടപ്പാക്കി അതിന്റെ മറവില്‍ വാര്‍ഡ് വിഭജനം നടപ്പാക്കാനാണ് ശ്രമം. ഏകപക്ഷീയമായാണ് ഇത് നടപ്പാക്കുനെനതെങ്കില്‍ അതിനെ എതിര്‍ക്കുമെന്നും ജനങ്ങള്‍ക്ക് നീതി ലഭ്യമാകണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Comments are closed.