ന്യൂയോര്‍ക്ക്: വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ നടത്തുന്ന കുടിയേറ്റവും നിര്‍മാണപ്രവര്‍ത്തനവും നിയമവിരുദ്ധമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. ഇസ്രായേലിന്റെ സുരക്ഷയും പലസ്തീന്റെ സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്ന പുതിയ പശ്ചിമേഷ്യന്‍ കരാറിനു ശ്രമം നടത്തേണ്ടതുണ്ടെന്നും ന്യൂയോര്‍ക്കില്‍ നടക്കുന്ന യു.എന്‍. പൊതുസഭ സമ്മേളനത്തിലെ കന്നി പ്രസംഗത്തില്‍ ഒബാമ ആഹ്വാനം ചെയ്തു.

Subscribe Us:

ആഗോള വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടുന്നതില്‍ ലോകരാഷ്ട്രങ്ങള്‍ പരാജയപ്പെട്ടിട്ടുണ്ട്. ആഗോള വെല്ലുവിളികളെ നേരിടാനുള്ള ഉത്തരവാദിത്വം മുഴുവന്‍ രാജ്യങ്ങള്‍ക്കുമുണ്ട്. ആഗോള വെല്ലുവിളികള്‍ ഒറ്റയ്ക്കു നേരിടാന്‍ അമേരിക്കയ്ക്ക് കഴിയില്ല. അത് അമേരിക്കയുടെ മാത്രം ചുമതലയല്ല. ലോകരാഷ്ട്രങ്ങള്‍ കൂട്ടായ്മയുടെ പുതുയുഗത്തിന് തുടക്കം കുറിക്കണം. ചരിത്രത്തിലിന്നേവരെ ഉണ്ടായിട്ടില്ലാത്തത്രയും സഹകരണത്തിനും സഹവര്‍ത്തിത്വത്തിനുമാണ് 2009 സാക്ഷ്യം വഹിക്കുക-ഒബാമ പറഞ്ഞു. അമേരിക്കന്‍ വിരുദ്ധ മനോഭാവം ലോകത്ത് വ്യാപിച്ചിട്ടുണ്ടെന്നും ഇത് നീക്കാന്‍ തന്റെ ഭരണകൂടം നയപരമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഒബാമ പറഞ്ഞു. ലോകം ഒരു പുതിയ ദിശയിലേക്കു നീങ്ങേണ്ട സമയമായെന്നും ഒബാമ ഓര്‍മപ്പെടുത്ത

ഇസ്രായേല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ എതിര്‍ത്ത ഒബാമയുടെ നിലപാടിനെ പലസ്തീന്‍ സ്വാഗതം ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും പലസ്തീന്‍ നേതാവ് മെഹമൂദ് അബ്ബാസുമായും കഴിഞ്ഞദിവസം ഒബാമ കൂടിക്കാഴ്ച നടത്തിയിരുന്നു. കാലങ്ങളായി നടക്കുന്ന സംഘര്‍ഷവും യാതനയും അവസാനിപ്പിക്കാന്‍ സമഗ്രകരാറിന് രൂപം നല്‍കാന്‍ ഇരുനേതാക്കളോടും ഒബാമ ആവശ്യപ്പെട്ടിരുന്നു.

രാജ്യാന്തര എതിര്‍പ്പുകള്‍ അവഗണിച്ച് ഇറാനും ഉത്തരകൊറിയയും ആണവപദ്ധതികളുമായി മുന്നോട്ടുപോവുകയാണെങ്കില്‍ അതിന്റെ ഭവിഷ്യത്തുകള്‍ക്ക് അവര്‍ മാത്രമായിരിക്കും ഉത്തരവാദികളെന്ന് ഒബാമ മുന്നറിയിപ്പു നല്‍കി.