Categories

ഓഷ്യന്‍സാറ്റ് രണ്ട് വിജയകരമായി വിക്ഷേപിച്ചു

oceansat-2ശ്രീഹരിക്കോട്ട: സമുദ്ര പര്യവേക്ഷണത്തിനും കാലാവസ്ഥാ പ്രചനത്തിനുമുള്ള ഇന്ത്യന്‍ ഉപഗ്രഹം ഓഷ്യന്‍സാറ്റ് രണ്ട് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഓഷ്യന്‍സാറ്റ് രണ്ടിനേയും വഹിച്ചുകൊണ്ട വി.എസ്.എല്‍.വി 14 റോക്കറ്റ് ബുധനാഴ്ച പകല്‍ 11.48നാണ് കുതിച്ചുയര്‍ന്നത്.

970 കിലോഗ്രാം ഭാരമുള്ള ഓഷന്‍സാറ്റിനൊപ്പം ജര്‍മനിയുടെ രണ്ട് റൂബിന്‍ 9 ബെര്‍ലിന്‍ സാങ്കേതികവിദ്യാ സര്‍വകലാശാല നിര്‍മിച്ച ബീസാറ്റ്, ജര്‍മനിയിലെ വുയെഴ്‌സ് ബര്‍ഗ് സര്‍വകലാശാലയുടെ യു.ഡബ്ല്യു.ഇ.2, ഇസ്താംബൂള്‍ സാങ്കേതികവിദ്യാ സര്‍വകലാശാലയുടെ ഐ.ടി.യു.പി.സാറ്റ്, സ്വിറ്റ്‌സര്‍ലന്‍ഡിലെ എക്കോളജി പോളിടെക്‌നിക് ഫെഡറേഷന്‍ ഡി ലൗനേനിന്റെ സ്വിസ് ക്യൂബ് 1 എന്നിവയും വിക്ഷേപിച്ചു.
മത്സ്യങ്ങള്‍ ധാരാളമുള്ള സമുദ്രമേഖലകള്‍ കണ്ടെത്തുക, കടലിന്റെ കാലാവസ്ഥയെക്കുറിച്ചുള്ള പ്രവചനം, സമുദ്രതീര പഠനം തുടങ്ങിയവയാണ് ഓഷ്യന്‍സാറ്റ്2ന്റെ പ്രധാന ജോലികള്‍. 952 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന് ഏകദേശം 70 കോടി രൂപയാണ് ചെലവ്. പി.എസ്.എല്‍.വിയുടെ 15 ാമത്തെ വിജയകരമായ ദൗത്യമാണിത്.

ഓഷന്‍സാറ്റ് 1 പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണു പുതിയ ഉപഗ്രഹത്തിന്റെ വിക്ഷേപണം. സമുദ്രശാസ്ത്രത്തിന്റെ ബാഹ്യതലത്തിലുള്ളതും ജീവശാസ്ത്രപരവുമായ വശങ്ങളെക്കുറിച്ചാണ് ഓഷ്യന്‍സാറ്റ് 1 പഠനം നടത്തിയത്.  സമുദ്രവര്‍ണ നിരീക്ഷണ സംവിധാനം (ഒ.സി.എം.) കു ബാന്‍ഡ് പെന്‍സില്‍ രശ്മികളോടുകൂടിയ സ്‌കാറ്ററോ മീറ്റര്‍, അന്തരീക്ഷ പഠനങ്ങള്‍ക്കുള്ള റേഡിയോ ഒക്കള്‍ട്ടേഷന്‍ സൗണ്ടര്‍ (റോസ) എന്നിവ ഓഷ്യന്‍സാറ്റ് രണ്ടിലുണ്ട്. ഓഷ്യന്‍സാറ്റ് 2ന്അഞ്ചു വര്‍ഷമാണ് ആയുസ്സ് പ്രതീക്ഷിക്കുന്നത്.

ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ഐ.എസ.്ആര്‍.ഒ ഡയറക്ടര്‍ ഡോ. ജി. മാധവന്‍നായര്‍ തുടങ്ങിയ പ്രമുഖര്‍ വിക്ഷേപണത്തിന് സാക്ഷ്യം വഹിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.