Categories

കണ്ണൂരില്‍ മുത്തശ്ശിയും ചെറുമകളും തീവണ്ടി തട്ടി മരിച്ചു

blood_spatter-rwകണ്ണൂര്‍: കണ്ണൂര്‍ എടക്കാട്ട് ട്രെയിന്‍ തട്ടി മുത്തശ്ശിയും ചെറുമകളും മരിച്ചു. എടക്കാട് റെയില്‍വേ സ്‌റ്റേഷന് സമീപം പാളത്തിലൂടെ നടക്കുമ്പോയായിരുന്നു അപകടം. മുഴുപ്പിലങ്ങാട് കമലാലയത്തില്‍ വേണുവിന്റെ ഭാര്യ ഇ.ജി കമലാക്ഷി (58) കൊച്ചുമകള്‍ ഹരിത(8) എന്നിവരാണ് മരിച്ചത്.

രാവിലെ ആറു മണിക്ക് മംഗള എക്‌സ്പ്രസാണ് ഇവരെ ഇടിച്ചത്. കൂടെയുണ്ടായിരുന്ന കമലാക്ഷിയുടെ മകള്‍ ജയസുധക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തലശ്ശേരി സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

Comments are closed.