Categories

ഓഷന്‍സാറ്റ് 2 വിക്ഷേപണം ഇന്ന്

o-2-rwചെന്നൈ: ഐ.എസ്.ആര്‍.ഒ.യുടെ ഓഷ്യന്‍സാറ്റ് 2 ഉപഗ്രഹം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ബുധനാഴ്ച രാവിലെ 11.56ന് വിക്ഷേപിക്കും.കാലാവസ്ഥാ പ്രവചനം, തീരദേശ പഠനം, മല്‍സ്യ സമ്പത്ത് കണ്ടെത്തല്‍ തുടങ്ങിയ ദൗത്യങ്ങള്‍ക്കായി വികസിപ്പിച്ച ഓഷന്‍സാറ്റ് – 2 വികസിപ്പിച്ചത്.

970 കിലോഗ്രാം ഭാരമുള്ള ഓഷന്‍സാറ്റിനൊപ്പം പി.എസ്.എല്‍.വിയിലൂടെ ജര്‍മനിയുടെ രണ്ട് റൂബിന്‍ 9 ബെര്‍ലിന്‍ സാങ്കേതികവിദ്യാ സര്‍വകലാശാല നിര്‍മിച്ച ബീസാറ്റ്, ജര്‍മനിയിലെ വുയെഴ്‌സ് ബര്‍ഗ് സര്‍വകലാശാലയുടെ യു.ഡബ്ല്യു.ഇ.2, ഇസ്താംബൂള്‍ സാങ്കേതികവിദ്യാ സര്‍വകലാശാലയുടെ ഐ.ടി.യു.പി.സാറ്റ്, സ്വിറ്റ്‌സര്‍ലന്‍ഡിലെ എക്കോളജി പോളിടെക്‌നിക് ഫെഡറേഷന്‍ ഡി ലൗനേനിന്റെ സ്വിസ് ക്യൂബ് 1 എന്നിവയും വിക്ഷേപിക്കും.

ഓഷന്‍സാറ്റ് – 1 പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണു പുതിയ ഉപഗ്രഹത്തിന്റെ വിക്ഷേപണം. സമുദ്രശാസ്ത്രത്തിന്റെ ബാഹ്യതലത്തിലുള്ളതും ജീവശാസ്ത്രപരവുമായ വശങ്ങളെക്കുറിച്ചാണ് ഓഷ്യന്‍സാറ്റ് 1 പഠനം നടത്തിയത്.സമുദ്രവര്‍ണ നിരീക്ഷണ സംവിധാനം (ഒ.സി.എം.) കു ബാന്‍ഡ് പെന്‍സില്‍ രശ്മികളോടുകൂടിയ സ്‌കാറ്ററോ മീറ്റര്‍, അന്തരീക്ഷ പഠനങ്ങള്‍ക്കുള്ള റേഡിയോ ഒക്കള്‍ട്ടേഷന്‍ സൗണ്ടര്‍ (റോസ) എന്നിവ ഓഷ്യന്‍സാറ്റ് രണ്ടിലുണ്ട്.ഓഷ്യന്‍സാറ്റ് 2ന്അഞ്ചു വര്‍ഷമാണ് ആയുസ്സ് പ്രതീക്ഷിക്കുന്നത്.

Comments are closed.