jaswant_singh-rw1ന്യൂഡല്‍ഹി: മുഹമ്മദലി ജിന്നയെക്കുറിച്ച് പുസ്തകമെഴുതിയതിന് ബി.ജെ.പിയില്‍ നിന്ന് പുറത്താക്കപ്പെട്ട ജസ്വന്ത് സിങിന് പാകിസ്ഥാന്‍ സന്ദര്‍ശനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ജിന്ന- ഇന്ത്യ, വിഭജനം, സ്വാതന്ത്ര്യം എന്ന വിവാദമായ തന്റെ പുസ്തകപ്രചാരണത്തിനായാണ് ജസ്വന്തിന്റെ പാകിസ്ഥാന്‍ യാത്ര.

അനുമതി പ്രകാരം സെപ്റ്റംബര്‍ 26 നായിരിക്കും ജസ്വന്ത് പാകിസ്ഥാനിലേക്ക് പോകുന്നത്. കറാച്ചിയിലായിരിക്കും അദ്ദേഹം ആദ്യമെത്തുക.തുടര്‍ന്ന് സെപ്റ്റംബര്‍ 27 ന് ഇസ്ലാമാബാദില്‍ നടക്കുന്ന പുസ്തക പ്രകാശന ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കും. പാകിസ്ഥാനിലെ പ്രമുഖ പ്രസാധകഗ്രൂപ്പായ മിസ്റ്റര്‍ ബുക്‌സിന്റെ ക്ഷണത്തെത്തുടര്‍ന്നാണ് ജസ്വന്തിന്റ പാകിസ്ഥാന്‍ യാത്ര.സുരക്ഷാപ്രശ്‌നങ്ങളാലാണ് ജസ്വന്തിന്റെ യാത്ര്ക്കുള്ള അനുമതി വൈകിയത്.