ന്യൂഡല്‍ഹി: മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ഇന്ത്യന്‍ എക്‌സ്പ്രസ് റസിഡന്റ് എഡിറ്ററുമായിരുന്ന ജി എസ് ഭാര്‍ഗവ (84) നിര്യാതനായി. അര്‍ബുദരോഗത്തെ തുടര്‍ന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു. ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം.

സ്വാതന്ത്ര്യസമരകാലത്ത് ഫോറം എന്ന മാസികയിലൂടെ പത്രപ്രവര്‍ത്തനരംഗത്തെത്തിയ അദ്ദേഹം പിന്നീട് ഹിന്ദുസ്ഥാന്‍ ടൈംസ്, ട്രിബ്യൂണ്‍ എന്നീ പത്രങ്ങളില്‍ ജോലി ചെയ്തു.

1960കാലത്ത് ഹിന്ദുസ്ഥാന്‍ ടൈംസിന് വേണ്ടി റിപ്പോര്‍ട്ടറായി പാകിസ്ഥാനില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1978 മുതല്‍ 80 വരെ കേന്ദ്രസര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി പ്രവര്‍ത്തിച്ചു. നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. ഭാര്യയും മൂന്ന് മക്കളുമുണ്ട്.