janathadal-s-23-rwകൊച്ചി: കേരളത്തില്‍ എം.പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള വിമത ജനതാദള്‍ വിഭാഗം യു.ഡി.എഫില്‍ ചേര്‍ന്നു. ചൊവ്വാഴ്ച ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ ജനതാദള്‍ പ്രതിനിധികള്‍ പങ്കെടുത്തു. എല്‍.ഡി.എഫ് ജനാധിപത്യപ്രവര്‍ത്തന ശൈലി ഇല്ലാത്ത പ്രസ്ഥാനമായി മാറിയിരിക്കുകയാണെന്ന്് ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്രകുമാര്‍ പറഞ്ഞതായി യു.ഡി.എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അജണ്ടയും മിനുട്‌സുമില്ലാത്ത മുന്നണിയാണ് ഇടതു പക്ഷം. പിണറായി വിജയന്‍ ഏകപക്ഷീയമായി എടുക്കുന്ന തീരുമാനങ്ങള്‍ മുന്നണിയെ അടിച്ചേല്‍പ്പിക്കുകയാണ്. ഏകാധിപത്യ പ്രവര്‍ത്തന ശൈലി അംഗീകരിക്കാനാവാതെയാണ് ജനതാദള്‍ എസ് എല്‍.ഡി.എഫ് ബന്ധം അവസാനിപ്പിച്ചത്. ജനതാദള്‍ സ്വീകരിച്ച ശൈലി പിന്തുടര്‍ന്ന് വരും നാളുകളില്‍ ഇടതുമുന്നണിയിലെ മറ്റ് പല പാര്‍ട്ടികളും യു.ഡി.എഫിലേക്ക് വരും. ആര്‍.എസ്.പിയും ഇപ്പോള്‍ സമാനമായ രീതിയില്‍ ചിന്തിച്ചുതുടങ്ങിയതായാണ് മനസ്സിലാവുന്നതെന്നും പി പി തങ്കച്ചന്‍ പറഞ്ഞു.