Categories

ലാലിനും പൂക്കുട്ടിക്കും ഡിലിറ്റ്

mohanlal-rwകൊച്ചി: നടന്‍ മോഹന്‍ലാല്‍, ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി, സംസ്‌കൃത പണ്ഡിതന്‍ എ.എസ് ശാസ്ത്രികള്‍ എന്നിവര്‍ക്ക് കാലടി സംസ്‌കൃത സര്‍വകലാശാല ഡിലിറ്റ് നല്‍കാന്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച് സര്‍വകലാശാല സെനറ്റ് അക്കാദമിക് കമ്മറ്റിക്ക് ശുപാര്‍ശ സമര്‍പ്പിച്ചു.

മലയാള സിനിമക്കും സംസ്‌കൃതത്തിനും നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് മോഹന്‍ലാലിനും റസൂല്‍ പൂക്കുട്ടിക്കും ഡിലിറ്റ് നല്‍കുന്നതെന്ന് സര്‍വകലാശാല അറിയിച്ചു.


Comments are closed.