Categories

തിരഞ്ഞെടുപ്പ് മത്സരത്തിനില്ലെന്ന് കലാവതി

kalavati-rwമുംബൈ: താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് കലാവതി ഭണ്ഡാര്‍ക്കര്‍ വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ മത്സരിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു കലാവതി. രാഹുല്‍ഗാന്ധി ലോകസഭയില്‍ നടത്തിയ പ്രസംഗത്തിലൂടെയാണ് വിദര്‍ഭയിലെ ദരിദ്രയായ വിധവ കലാവതി പ്രശസ്തയായത്.
രാഹുലിന്റെ പരാമര്‍ശത്തിനു ശേഷം സോണിയയും പ്രിയങ്കയും അവരെ സന്ദര്‍ശിക്കുകയും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയും ചെയ്തു.

മഹാരാഷ്ട്രാ നിയമസഭയിലേക്ക് വാനി മണ്ഡലത്തില്‍ നിന്ന് ജനആന്ദോളന്‍ സമിതിക്ക് വേണ്ടി കലാവതിയെ സ്ഥാനാര്‍ഥിയായി നിര്‍ത്തുന്നുവെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം കലാവതി നിഷേധിച്ചതായി ഒരു മറാഠി പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

രാഹുലിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് സുലഭ് എന്ന സന്നദ്ധസംഘടന കലാവതിയുടെ ചെലവുകള്‍ ഏറ്റെടുത്തിരുന്നു. അതേസമയം കലാവതി മത്സരിക്കുന്നില്ലെങ്കില്‍ പകരം മറ്റൊരാളെ നിശ്ചയിക്കുമെന്ന് ജനആന്ദോളന്‍ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

Comments are closed.