Administrator
Administrator
ഐ.എസ്.ഐ ചാരന്‍ പിടിയില്‍
Administrator
Tuesday 22nd September 2009 11:57am

spy_agent

പട്‌ന: ഇന്ത്യന്‍ സൈന്യവുമായി ബന്ധപ്പെട്ട രേഖകളുമായി ഐ.എസ്.ഐ ചാരന്‍ പ്രത്യേക ദൗത്യസേനയുടെ പിടിയില്‍. മുന്‍ ഇന്ത്യന്‍ സൈനികന്‍ കൂടിയായ സുദാംശു സര്‍ക്കാര്‍ എന്നയാളാണ് പിടിയിലായത്. ഇന്ത്യന്‍ സൈന്യം ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ നടത്തുന്ന നീക്കങ്ങള്‍ സംബന്ധിച്ച രേഖകളാണ് ഇയാളില്‍ നിന്നു പിടിച്ചെടുത്തതെന്നാണ് അറിയുന്നത്. നേപ്പാളിലേക്കുള്ള യാത്രാമധ്യെ സെന്‍ട്രല്‍ പട്‌നയിലെ കങ്കര്‍ബാഗില്‍ വച്ച് തിങ്കളാഴ്ച രാത്രി വൈകിയാണ് ഇയാള്‍ പിടിയിലായത്.

അഞ്ചു വര്‍ഷം മുന്‍പ് സൈന്യത്തില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണ് സുദാംശു. രണ്ടു വര്‍ഷമായി ഇയാള്‍ ഐ.എസ്.ഐ.ക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് പോലീസ്് അറിയിച്ചു.

ഐ.എസ്.ഐ ഏജന്റാണെന്നു സംശയത്തില്‍ തിങ്കളാഴ്ച കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഡല്‍ഹി സ്വദേശിയായ ഒരു സ്ത്രീ പിടിയിലായിരുന്നു. ഡല്‍ഹി പോലീസ് തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ച ജ്യോതി റാണ എന്ന സ്ത്രീയാണ് അറസ്റ്റിലായത്. ഇവര്‍ ഇടക്കിടെ മലേഷ്യയിലേക്ക് പോകാറുണ്ടെന്നും ജമ്മുകശ്മീര്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്ന് യുവാക്കളെ വീട്ടുജോലിക്കെന്ന പേരില്‍ റിക്രൂട്ട്‌മെന്റ് നടത്താറുണ്ടെന്നും പോലീസ് പറഞ്ഞു.

Advertisement