omprakash-rajeshആലപ്പുഴ: പോള്‍ എം. ജോര്‍ജ് വധക്കേസില്‍ പിടിയിലായ ഗുണ്ടാത്തലവന്മാരായ ഓംപ്രകാശിന്റെയും പുത്തന്‍പാലം രാജേഷിന്റെയും റിമാന്‍ഡ ്കാലാവധി 14 ദിവസത്തേക്ക് നീട്ടി. രാമങ്കരി ഫസ്റ്റ്ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി സുബിത ചിറയ്ക്കലാണ് റിമാന്‍ഡ് നീട്ടിയത്. ഇരുവരെയും പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി.

പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിച്ചതിനെ തുടര്‍ന്നാണ് ഇരുവരെയും മജിസ്‌ട്രേറ്റിനു മുന്നില്‍ ഹജരാക്കിയത്. ഈ മാസം 14നാണ് രാമങ്കരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തെളിവെടുപ്പിനായി ഏഴു ദിവസം കസ്റ്റഡിയില്‍ വിട്ടത്.

Subscribe Us: