pak-inida-flag-rwഇസ്‌ലാമാബാദ്: ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലിക്കിടെ സെപ്തംബര്‍ 27ന് ഇന്ത്യാ പാക് വിദേശകാര്യസെക്രട്ടറിമാര്‍ ചര്‍ച്ച നടത്തും. ഇന്ത്യ വിദേശകാര്യ സെക്രട്ടറി നിരുപമാറാവുവും പാകിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി സല്‍മാന്‍ ബഷീറുമാണ് കൂടിക്കാഴ്ച നടത്തുക.

ഇന്ത്യ പാക് സമാധാന ചര്‍ച്ചകളില്‍ ഈ കൂടിക്കാഴ്ച നിര്‍ണായ പങ്കുവഹിക്കുമെന്ന് സല്‍മാന്‍ ബഷീര്‍ അഭിപ്രായപ്പെട്ടു. ഷരം ഇ ഷൈയ്ക്കില്‍ നടന്ന ഇന്ത്യപാക് ചര്‍ച്ചയുടെ തുടര്‍ച്ചയാണ് ഇതെന്നും സല്‍മാന്‍ ബഷീര്‍ കൂട്ടിച്ചേര്‍ത്തു.

കശ്മീര്‍ പ്രശ്‌നവും തീവ്രവാദവും അടക്കമുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യും.വിദേശകാര്യസെക്രട്ടറിമാര്‍ തയ്യാറാക്കുന്ന വിഷയങ്ങളില്‍ ഇരുരാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാരായ ഷാ മഹ്മൂദ് ഖുറേഷിയും എസ്.എം. കൃഷ്ണയും പിന്നീട് കൂടുതല്‍ ചര്‍ച്ച നടത്തും.