phalasteen

ഗാസ: പെരുന്നാള്‍ ദിനത്തില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ട് ഫലസ്തീനി പോരാളികള്‍ കൊല്ലപ്പെട്ടു. ഗാസ അതിര്‍ത്തിക്ക് സമീപത്ത് ഇസ്രായേല്‍ സേന ടാങ്കുകളും മോര്‍ട്ടാറുകളുമായെത്തി ആക്രമണം നടത്തുകയായിരുന്നു. ആബിദ് അല്‍ ഹഫ്ത് സിലാവായ്, മഹ്മൂദ് അഹമ്മദ് നാസിര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. സിലാവായ് ഹമാസ് പ്രവര്‍ത്തകനും നാസിര്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകനുമാണെന്ന് ഇരു സംഘടനകളും സ്ഥിരീകരിച്ചിട്ടുണ്ട്.

ഒരു മാസമായി മേഖലയില്‍നിലനില്‍ക്കുന്ന വെടിനിര്‍ത്തല്‍ ലംഘിച്ചുകൊണ്ടാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ സ്‌ഫോടക വസ്തുക്കളുമായി ഇസ്രായേല്‍ ഭാഗത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇവരെ വധിച്ചതെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.