Administrator
Administrator
ഭീകരാക്രമണം തടയാന്‍ ഇന്ത്യ സജ്ജം: ചിദംബരം
Administrator
Tuesday 22nd September 2009 1:26pm

p-chidambaram-rw

ന്യൂഡല്‍ഹി: ഉത്സവ കാലം ലക്ഷ്യം വെച്ച് ഭീകരര്‍ ആക്രമണത്തിനൊരുങ്ങുന്നതായുള്ള ഇന്റലിജന്‍സ് മുന്നറിയിപ്പില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആഭന്ത്യരവകുപ്പ് മന്ത്രി പി. ചിദംബരം. ഏത് ഭീകരാക്രമണം നേരിടാനും രാജ്യം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയില്‍ പുതിയ പോലീസ് സ്‌റ്റേഷനുകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ഏത് തരത്തിലുള്ള ഭീഷണിയും ആക്രമണവും ദ്രുദഗതിയില്‍ നേരിടുന്നതിന് നമ്മുടെ ഇന്റലിജന്‍സ് വിഭാഗവും സുരക്ഷാ സേനകളും ഒരുങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ഉത്സവ സീസണില്‍ ഇന്ത്യയില്‍ ഭീകരാക്രമണം നടക്കാനുള്ള സാധ്യതയുണ്ടെന്നും അതുകൊണ്ട് ഇന്ത്യ സന്ദര്‍ശിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഇസ്രായേല്‍ കഴിഞ്ഞാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.

Advertisement