Administrator
Administrator
ഡേവിസ് കപ്പ്: ഇന്ത്യ ലോക ഗ്രൂപ്പില്‍
Administrator
Sunday 20th September 2009 11:14pm

somdevdevvarman-rwജോഹന്നാസ് ബര്‍ഗ്: പതിനൊന്നു വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യ ഡേവിസ് കപ്പ് ലോക ഗ്രൂപ്പിലിടം നേടി. അവസാനംവരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിനൊടുവില്‍ റിവേഴ്‌സ് സിംഗിള്‍സില്‍ സോംദേവ് ദേവ് വര്‍മ്മന്‍ ദക്ഷിണാഫ്രിക്കയുടെ റിക് ഡി വോസ്സിയെ തോല്‍പ്പിച്ചതോടെയാണ് ഇന്ത്യ ലോക ഗ്രൂപ്പില്‍ പ്രവേശിച്ചത്.

രണ്ടുമണിക്കൂര്‍ നീണ്ടുനിന്ന ആദ്യ രണ്ടു സെറ്റുകളില്‍ തോല്‍വിയേറ്റുവാങ്ങിയ സോംദേവ് മൂന്നാം സെറ്റില്‍ ശക്തമായ തിരിച്ചുവരവുനടത്തി. തുടര്‍ന്ന് നാലും അഞ്ചും സെറ്റുകള്‍ അനായാസം വിജയിച്ചാണ് സോംദേവ് ഇന്ത്യയെ ലോക ഗ്രൂപ്പിലേക്ക് നയിച്ചത്. സ്‌കോര്‍ 3-6, 6-7, 7-6, 6-2, 6-4.

ദക്ഷിണാഫ്രിക്കക്കെതിരെ 3-1 ന്റെ ലീഡുമായാണ് ഇന്ത്യ ലോകഗ്രൂപ്പില്‍ ഇടം പിടിച്ചത്. ക്ഷിണാഫ്രിക്കക്ക് എതിരെ ആദ്യ രണ്ടു സിംഗിള്‍സും നേടി ഇന്ത്യ 2-1നു മുന്നിലായിരുന്നു. സോംദേവും റോഹന്‍ ബൊപ്പണ്ണയുമാണ് ആദ്യ രണ്ടു സിംഗിള്‍സില്‍ ഉജ്വല വിജയം നേടിയത്.

Advertisement