Categories

ആണവ ശക്തിയില്‍ ആര്‍ക്കും സംശയം വേണ്ട: എം കെ നാരായണന്‍

mk-narayanan-rw
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആണവായുധശേഷിയില്‍ ആര്‍ക്കും സംശയം വേണ്ടെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ. നാരായണന്‍. ഇന്ത്യക്ക് ആണവ ശേഷിയുണ്ടെന്ന് വിദഗ്ദ്ധ സംഘം തെളിയിച്ചുകഴിഞ്ഞതാണെന്നും ഐ.ബി.എന്‍ ചാനലിലെ ഇന്ത്യ ടുനൈറ്റ് എന്ന പരിപാടിയില്‍ എം.കെ. നാരായണന്‍ പറഞ്ഞു.

പൊഖ്‌റാനിലെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം ഭാഗിക വിജയം മാത്രമായിരുന്നുവെന്ന് പ്രതിരോധ ഗവേഷണ വികസനകേന്ദ്രത്തിലെ മുന്‍ ഉദ്യോഗസ്ഥന്‍ കെ. സന്താനത്തിന്റെ വെളിപ്പെടുത്തല്‍ തന്നെ ഞെട്ടിച്ചുവെന്നും ഇന്ത്യയുടെ ആണവായുധ ശേഷിയില്‍ സംശയം പ്രകടിപ്പിച്ചുകൊണ്ട് ഇപ്പോള്‍ നടക്കുന്ന പ്രചരണങ്ങളില്‍ സര്‍ക്കാരിന് ആശങ്കയുണ്ടെന്നും നാരായണന്‍ പറഞ്ഞു.

1998ല്‍ നടത്തിയ പരീക്ഷണം വിജയകരമായിരുന്നുവെന്ന് അണവോര്‍ജ കമ്മീഷനിലെ ശാസ്ത്രജ്ഞര്‍ കഴിഞ്ഞാഴ്ച റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പ്രശസ്ത ശാസ്ത്രജ്ഞന്മാരായ സി.എന്‍.ആര്‍. റാവു, പി.രാമറാവു, എം.ആര്‍. ശ്രീനിവാസന്‍ എന്നിവര്‍ അംഗങ്ങളായ കമ്മീഷനാണ് ഇത്തരം കാര്യങ്ങളിലെ അവസാന വാക്ക്. പരീക്ഷണത്തെ കുറിച്ചുള്ള ആധികാരികമായ പ്രസ്താവന ്കമ്മീഷന്റേതാണ്. ഈ കാരണം കൊണ്ട് ഇതിനെ കുറിച്ച് കൂടുതല്‍ വിശദീകരണത്തിന്റെ ആവശ്യമില്ല.

1998 മെയ് 11ന് പൊഖ്‌റാന്‍ മരുഭൂമിയില്‍ നടത്തിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം സര്‍ക്കാര്‍ അന്ന് ചിത്രീകരിച്ച മട്ടില്‍ വന്‍ വിജയമായിരുന്നില്ലായിരുന്നു സന്താനത്തിന്റെ വെളിപ്പെടുത്തല്‍.

Comments are closed.