Categories

പോള്‍ വധം: കൂടുതല്‍ അറസ്റ്റ് ഉടന്‍

paul-george-rwന്യൂഡല്‍ഹി: പോള്‍ വധവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന. പോളിനെ വധിക്കുന്നതിന് ക്വട്ടേഷന്‍ സംഘത്തെ ചങ്ങനാശേരിയില്‍ നിന്ന് ആലപ്പുഴയില്‍ എത്തിച്ചുവെന്ന് പറയുന്ന മണ്ണഞ്ചേരി സ്വദേശി അബി എന്നയാള്‍ ഉടന്‍ പിടിയിലായേക്കും. ഇയാള്‍ പോലീസ് കസ്റ്റഡിയിലായെന്നും അറസ്റ്റ് സംബന്ധിച്ച സ്ഥിരീകരണം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്നുമാണ് അറിയുന്നത്. കേസുമായി ബന്ധപ്പെട്ട് കേരള പോലീസ് ഡല്‍ഹിയില്‍ നടത്തിയ അന്വേഷണത്തിലാണ് അബിയുടെ പങ്ക് വ്യക്തമായത്.

അന്വേഷണത്തിനായി ഡല്‍ഹിയിലെത്തിയ മുഹമ്മ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നു മടങ്ങും. ക്വട്ടേഷന്‍ സംഘവുമായി അബിക്ക് സ്ഥിരം ഇടപാടുകള്‍ ഉണ്ടായിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം ഗുണ്ടാത്തലവന്മാരായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും ദില്ലിയില്‍ എത്തിയതായി വിവരം ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

Comments are closed.