Categories

ദുരിതാശ്വാസം: കേരളത്തിനായി മാനദണ്ഡങ്ങള്‍ മാറ്റാനാകില്ല: മുല്ലപ്പള്ളി

mullappalli-rwകണ്ണൂര്‍: പ്രകൃതി ദുരന്തങ്ങള്‍ക്കു ദുരിതാശ്വാസം നല്‍കുന്നതിനുള്ള കേന്ദ്ര മാനദണ്ഡങ്ങള്‍ കേരളത്തിനു മാത്രമായി മാറ്റാന്‍ കഴിയില്ലെന്ന് കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. മറ്റു സംസ്ഥാനങ്ങള്‍ കൂടി ആവശ്യപ്പെട്ടാല്‍ വിഷയം ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

12 -ാം ധനകാര്യ കമ്മിഷന്‍ എല്ലാ സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചാണ് ഇപ്പോഴത്തെ രീതിയലുള്ള മാനദണ്ഡങ്ങള്‍ തയ്യാറാക്കിയത്. ഇതനുസരിച്ചാണ് കാലവര്‍ഷക്കെടുതിയില്‍ കേരളത്തിനും സഹായം ലഭിച്ചത്. കേരളത്തിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

Comments are closed.