Categories

തീവ്രവാദ ഭീഷണി ഒഴിഞ്ഞിട്ടില്ല: മുല്ലപ്പള്ളി

mullappalli-rwകണ്ണൂര്‍: രാജ്യത്ത് തീവ്രവാദ ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. ആഭ്യന്തര സുരക്ഷക്ക് രാജ്യം പ്രഥമ പരിഗണന നല്‍കുമ്പോഴും തീവ്രവാദ ഭീഷണികള്‍ തുടരുകയാണ്. കണ്ണൂരില്‍ ഡി.സി.സി. സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുംബൈ ഭീകരാക്രമണത്തിനുശേഷം രാജ്യം അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ആഭ്യന്തരസുരക്ഷ കാത്തുസൂക്ഷിക്കാന്‍ വേണ്ട നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. രാജ്യത്തുടനീളമുള്ള നിരീക്ഷണ സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം വിവിധ സംസ്ഥാനങ്ങളിലെ ഡി.ജി.പി.മാരുടെ യോഗം വിളിച്ചുചേര്‍ത്തത്. രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷ കാത്തുസൂക്ഷിക്കുന്നതില്‍ എല്ലാ പൗരന്മാര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.