Administrator
Administrator
ദിവ്യാജോഷിയുടെ മരണത്തില്‍ ദുരൂഹത: സഹോദരന്‍
Administrator
Sunday 20th September 2009 3:30pm

divya-joshi-rwതൃശൂര്‍: വഞ്ചനക്കേസിലൂടെ വാര്‍ത്തകളിലെത്തിയ വിവാദ സ്വാമിനി ദിവ്യാജോഷിയുടെയും അമ്മ ഉഷയുടെയും മരണത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് സഹോദരന്‍ സുരേഷ് ആവശ്യപ്പെട്ടു. അഞ്ചു വര്‍ഷം മുമ്പ് തന്റെ അച്ഛന്‍ പൊള്ളലേറ്റു മരിച്ചതിലും ദുരൂഹതയുണ്ട്. ഇതേ കുറിച്ച് അന്വേഷിക്കണമെന്നും സുരേഷ് ആവശ്യപ്പെട്ടു.മുളങ്ങ് രുദ്രത്ത് വിഷ്ണുമായ ക്ഷേത്രത്തിലെ മഠാധിപയാണ് ദിവ്യാജോഷി.തന്റെ ആത്മഹത്യാക്കുറിപ്പില്‍ മരണത്തിന് ഉത്തരവാദികള്‍ തങ്ങള്‍ക്കെതിരെ വ്യാജപരാതി നല്‍കിയ ആളും മൂത്ത സഹോദരനുമാണെന്ന് ദിവ്യാജോഷി പറഞ്ഞിരുന്നു.

ദിവ്യ ജോഷി മുമ്പും കേസില്‍പ്പെട്ടിട്ടുണ്ടായിരുന്നു.അന്ന് കുറച്ചു നാള്‍ ചികിത്സയില്‍ കഴിഞ്ഞിട്ടുണ്ട് . എന്നാല്‍ അന്ന് ആത്മഹത്യക്ക് ശ്രമിച്ചിരുന്നില്ല. പെട്ടെന്ന് മറ്റൊരു കേസിന്റെ പേരില്‍ ആത്മഹത്യ ചെയ്തുവെന്നത് വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്ന് സുരേഷ് വിശദീകരികരിച്ചു.

സുരേഷും മറ്റു ബന്ധുക്കളും മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് പുതുക്കാട് പോലീസിനെ അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. സംസ്‌കാരം ഇന്ന് വൈകീട്ടുതന്നെ നടന്നേക്കുമെന്നും സുരേഷ് സൂചിപ്പിച്ചു.കസ്റ്റഡിയില്‍ കഴിയുന്ന ദിവ്യ ജോഷിയുടെ ഭര്‍ത്താവ് ജോഷിക്ക് മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കി. ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നതോടെ തിരികെ എത്തണമെന്ന വ്യവസ്ഥയിലാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയത്.

മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ എത്താത്തതിനെതുടര്‍ന്ന് ദിവ്യാജോഷിയുടെ പോസ്റ്റ്‌മോര്‍ട്ടം ശനിയാഴ്ച നടന്നിരുന്നില്ല.വെള്ളിയാഴ്ച രാത്രിയാണ് ദിവ്യജോഷിയെയും അമ്മ ഉഷയെയും ക്ഷേത്രത്തോടു ചേര്‍ന്ന വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിഷ്ണുമായയാണെന്നു സ്വയം പ്രഖ്യാപിച്ചു ഭാവി പ്രവചനവും രോഗശാന്തി വാഗ്ദാനവും നല്‍കി മൂന്നു വര്‍ഷം മുമ്പാണ് ദിവ്യാജോഷി പറപ്പൂക്കരയില്‍ ആശ്രമം ആരംഭിച്ചത്

Advertisement