Categories

അമേരിക്കയുമായി നയതന്ത്ര ബന്ധമാകാമെന്ന് ഇറാന്‍ സര്‍വെ

iran-america

വാഷിങ്ടണ്‍: അമേരിക്കയോട് ബദ്ധ വൈരികളായിക്കഴിയുന്ന ഇരാന്‍ ജനതയില്‍ മാറ്റത്തിന്റെ കാറ്റ് വീശുന്നതായിറിപ്പോര്‍ട്ട്. അമേരിക്കയുമായി നയതന്ത്ര ബന്ധം പുനസ്ഥാപിക്കുന്നതിനോട് ഇറാനിലെ 63 ശതമാനം ആളുകളും യോജിക്കുന്നുവെന്നാണ് പുതിയ അഭിപ്രായ സര്‍വെയിലൂടെ വ്യക്തമായത്. WorldPublicOpinion.org എന്ന വെബ്‌സൈറ്റാണ് ടെലിഫോണ്‍ സര്‍വെയിലൂടെ ഇറാന്‍ ജനതയുടെ അഭിപ്രായമാരാഞ്ഞത്.
1979ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷംകാലങ്ങളായി ഇറാന്‍ കൈക്കൊണ്ടുവരുന്ന നിലപാടില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായമാണ് ഇപ്പോള്‍ രൂപപ്പെട്ടു വന്നത്. എന്നാല്‍ മുസ്ലീം ലോകവുമായുള്ള സൗഹൃദം പുനസ്ഥാപിക്കാനുള്ള യു.എസ്. പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ശ്രമങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും വിശ്വാസമില്ലെന്ന് സര്‍വെ കണ്ടെത്തി.

1003 പേരാണ് സര്‍വെയില്‍ പങ്കെടുത്തത്. വാഷിങ്ടണും ടെഹ്‌റാനും തമ്മില്‍ നടക്കുന്ന നിരുപാധിക ചര്‍ച്ചകള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും അറുപത് ശതമാനം ആളുകള്‍ സര്‍വെയില്‍ പറഞ്ഞു. 30 ശതമാനം പേരാണ് അമേരിക്കയോട് ഒരു തരത്തിലുള്ള ബന്ധവും വേണ്ടെന്ന് ആവശ്യപ്പെട്ടത്. ഇസ്ലാമിക രാജ്യങ്ങളെ ഭിന്നിപ്പിക്കിനും തകര്‍ക്കാനും അമേരിക്ക ശ്രമിക്കുന്നുണ്ടെന്്‌ന സര്‍വ്വെയില്‍ പങ്കെടുത്ത പത്തില്‍ എട്ട് ശതമാനം പേരും കരുതുന്നു. അമേരിക്കന്‍ സംസ്‌കാരം ഇസ്ലാമിക രാഷ്ട്രങ്ങളില്‍ കൊണ്ടുവരാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കല്‍ അമേരിക്കയുടെ ലക്ഷ്യമല്ലെന്നും എന്നാല്‍ ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കാന്‍ ഒബാമ ഭരണകൂടം നടത്തുന്ന ഇടപെടല്‍ ചെറിയ പ്രതിഫലനമുണ്ടാക്കുമെന്നും ഭൂരിഭാഗം പേരും പറയുന്നു.

ഒബാമ ഇസ്ലാം മതത്തെ ബഹുമാനിക്കുന്നുണ്ടെന്ന് സര്‍വേയില്‍ പങ്കെടുത്ത 25 ശതമാനം പേര്‍ മാത്രമാണ് വിശ്വസിക്കുന്നത്. 59 ശതമാനം പേര്‍ പറയുന്നത് ഇതൊരു വെറും നാട്യം മാത്രമാണെന്നാണ്. ഒബാമക്ക് ലോകകാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തിയില്ലെന്നാണ് 71 പേരുടെയും വിശ്വാസം. എന്നാല്‍ പഴയ പ്രസിഡണ്ട് ബുഷിന് ലഭിച്ചതിനെക്കാളും മൂന്നിരട്ടി പിന്തുണ ഒബാമക്ക് ലഭിച്ചിട്ടുണ്ട്.
ആഗസ്ത് 27 മുതല്‍ സപ്തംബര്‍ 10 വരെയാണ് സര്‍വെ നടത്തിയത്.

One Response to “അമേരിക്കയുമായി നയതന്ത്ര ബന്ധമാകാമെന്ന് ഇറാന്‍ സര്‍വെ”

  1. saali

    ആരാ ഈ സര്‍വേ സംഖടിപ്പിച്ചത്? എന്ത് ആധികാരികതയാണ് ഉള്ളത്‌?

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.