c divakaran-rwതിരുവനന്തപുരം: ബി. പി. എല്‍ പട്ടിക തയ്യാറാക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം വേണമെന്ന് ഭക്ഷ്യമന്ത്രി സി. ദിവാകരന്‍ പറഞ്ഞു. ഭക്ഷ്യ സുരക്ഷയുടെ കരട് നിയമത്തില്‍ ബി.പി.എല്‍ അരിവിഹിതം 25 കിലോ ആയി വെട്ടിച്ചുരുക്കാനുള്ള വ്യവസ്ഥ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തലസ്ഥാനത്തു ചേര്‍ന്ന ദേശീയ ഭക്ഷ്യ സുരക്ഷാ സെമിനാറിലുയര്‍ന്ന നിര്‍ദ്ദേശങ്ങല്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശം കൂടി പരിഗണിച്ചാകണം ബി.പി.എല്‍ പട്ടിക തയ്യാറാക്കേണ്ടതെന്ന് ദേശീയ ഭക്ഷ്യ സുരക്ഷാ സെമിനാര്‍ ആവശ്യപ്പെട്ടു. സാര്‍വത്രിക പൊതുവിതരണ സമ്പ്രദായം ഉയര്‍ത്തണമെന്ന ധാരണ ഉണ്ടായതായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കേരളം പോലുള്ള ഭക്ഷ്യ കമ്മി സംസ്ഥാനങ്ങളുടെയും പഞ്ചാബ്, ആന്ധ്ര തുടങ്ങിയ ഭക്ഷ്യ മിച്ചസംസ്ഥാനങ്ങളുടെയും താല്‍പര്യങ്ങള്‍ സമീകരിച്ചാകണം കരട് തയ്യാറാക്കേണ്ടതെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.