nirupama-rao-rwന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനീസ് കടന്നുകയറ്റം ശക്തമായെന്ന വാര്‍ത്ത മാധ്യമങ്ങള്‍ പര്‍വതീകരിച്ചു കാണിക്കുന്നതാണെന്നും ഈ വര്‍ഷം ചൈനയുടെ ഭാഗത്ത് നിന്ന് കാര്യമായ അതിര്‍ത്തി ലംഘനമൊന്നുമുണ്ടായില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി നിരുപമാ റാവു. അടുത്ത ആഴ്ച അമേരിക്കയില്‍ നടക്കുന്ന ജി- എട്ട് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബോയുമായി കൂടിക്കാഴ്ച നടത്താനുള്ള സാധ്യതയില്ലെന്നും അവര്‍ വ്യക്തമാക്കി.
ചൈനയുമായി ഇന്ത്യ നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടന്നും ചൈനാ ബന്ധത്തില്‍ നാം പക്വത കൈവരിച്ചിട്ടുമുണ്ടന്നും അവര്‍ പറഞ്ഞു.

പാകിസ്ഥാനുമായി സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് പ്രാരംഭ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. തീവ്രവാദഭീഷണി പാക്കിസ്ഥാന്‍ ഗൗരവമായി കാണം. ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസില്‍ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് ഇന്ത്യക്ക് അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.