Categories

കലാവതി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു

kalavati-rwമുംബൈ: രാഹുല്‍ ഗാന്ധി പാര്‍ലമെന്റ് പ്രസംഗത്തില്‍ പരാമര്‍ശിച്ചതു വഴി മഹാരാഷ്ട്രയിലെ കര്‍ഷകരുടെ പ്രതിനിധിയായി മാറിയ കലാവതി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. വിദര്‍ഭ ജന ആന്ദോളന്‍ സമിതിയുടെ സ്ഥാനാര്‍ഥിയായി വിദര്‍ഭയില്‍ നിന്നു തന്നെയാണ് കലാവതി മല്‍സരിക്കുകയെന്നു സമിതി പ്രസിഡന്റ് കിഷോര്‍ തിവാരി അറിയിച്ചു. ഒക്‌ടോബര്‍ 13നാണ് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്.

വിദര്‍ഭയിലെ ജല്‍കാ ഗ്രാമത്തിലാണ് വിധവയായ കലാവതി താമസിക്കുന്നത്. ഭര്‍ത്താവ് കൃഷി നാശത്തെ തുടര്‍ന്ന് ജീവനൊടുക്കുകയായിരുന്നു. കഴിഞ്ഞ യു.പി.എ സര്‍ക്കാറിനെതിരെയുള്ള ആണവക്കരാര്‍ വിശ്വാസ വോട്ടെടുപ്പിനെ പിന്തുണച്ചുകൊണ്ട് രാഹുല്‍ നടത്തിയ പ്രസംഗത്തിലാണ് കലാവതി പരാമര്‍ശിക്കപ്പെട്ടത്. കലാവതിയെന്ന ദരിദ്രയായ ഗ്രാമീണ സ്ത്രീയുടെ ഗ്രാമത്തില്‍ വൈദ്യുതിയില്ലാത്തതിനെ തുടര്‍ന്ന അനുഭവിക്കുന്ന ദുരിതകഥയാണ് രാഹുല്‍ വിശദീകരിച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.