ലോസ് ഏഞ്ചല്‍സ്:ലൈംഗികാരോപണ കേസുകളില്‍ യുഎസ് കോടതി 59 വര്‍ഷം തടവുsanjana-jon-rwവിധിച്ച മലയാളി ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണിന്റെ സഹോദരി സഞ്ജന ജോണിനു കോടതിയലക്ഷ്യത്തിന് ശിക്ഷ.1000 ഡോളര്‍ പിഴയും അഞ്ചു ദിവസം തടവും ശിക്ഷ. തടവിനു പകരം 120 മണിക്കൂര്‍ സാമൂഹിക സേവനം ചെയ്താലും മതി.

ആനന്ദ് ജോണിന്റെ കേസ് പരിഗണിച്ചിരുന്ന ജൂറിയിലെ ആല്‍വിന്‍ ഡൈമലിയ്ക്കും ലോസ് ഏഞ്ചല്‍സ് സുപ്പീരിയര്‍ കോടതി ജഡ്ജി ഡേവിഡ് വെസ്‌ലി ഇതേ ശിക്ഷ വിധിച്ചിട്ടുണ്ട്. കേസിനെക്കുറിച്ച് ആരോടും സംസാരിക്കരുതെന്ന കോടതി നിര്‍ദേശം ലംഘിച്ചതിനാണ് ശിക്ഷ. ഇരുവരും വിധിയ്ക്ക് മുമ്പും പിമ്പും കേസിനെക്കുറിച്ച് സംസാരിച്ചതായി കണ്ടെത്തിയിരുന്നു.താന്‍ കോടതിയലക്ഷ്യം നടത്തിയതായി ഡിമെല്ലി കോടതിയില്‍ സമ്മതിക്കുകയും സംഭവത്തില്‍ മാപ്പുപറയുകയും ചെയ്തിരുന്നു.

Subscribe Us:

ഡിമെല്ലി രണ്ടുവട്ടം തന്നെ ഫോണില്‍ ബന്ധപ്പെട്ടു സഹായം വാഗ്ദാനം ചെയ്യുകയും നേരില്‍ കാണാന്‍ ആവശ്യപ്പെടുകയും ചെയ്തതായി സഞ്ജന വെളിപ്പെടുത്തിയിരുന്നു. ഡിമെല്ലിയുടെ സംഭാഷണം ടേപ്പ് ചെയ്ത സഞ്ജന, താന്‍ ഒറ്റയ്ക്കു ജൂറിയെ കാണാന്‍ ചെല്ലാതിരുന്നതിനാലാണു വിധി ആനന്ദ് ജോണിന് എതിരായതെന്നും ആരോപിച്ചിരുന്നു.