Categories

തീവ്രവാദം: പാകിസ്ഥാന് തെറ്റുപറ്റി- സര്‍ദാരി

sardari-rwലണ്ടന്‍: പാകിസ്ഥാനില്‍ തീവ്രവാദം വളരാന്‍ കാരണം രാജ്യം കഴിഞ്ഞകാലങ്ങളിലെടുത്ത തെറ്റായ നിലപാടുകളാണെന്ന് പാകിസ്ഥാന്‍ പ്രസിഡണ്ട് ആസിഫ് അലി സര്‍ദാരി. മതതീവ്രവാദത്തെ സ്വന്തം നിലനില്‍പ്പിന് ഉപയോഗിക്കുകയായിരുന്നു കഴിഞ്ഞ കാലങ്ങളില്‍ പാകിസ്ഥാന്‍ ചെയ്തത്. ലണ്ടനില്‍ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എണ്‍പതുകളിലും അതിനു മുമ്പും പാക്കിസ്ഥാന്‍ കൈക്കൊണ്ട നിലപാടുകളുടെ ഫലമാണ് ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. മതതീവ്രവാദത്തെ യുദ്ധോപകരണമായി ഉപയോഗിച്ചത് തെറ്റായിരുന്നു. വര്‍ഷങ്ങളോളം ഏകാധിപതികളോടൊപ്പം രാജ്യം താളംതുള്ളി. ഇത് പ്രതിസന്ധിക്ക് ആക്കം കൂട്ടി. ജനാധിപത്യം ഊട്ടിയുറപ്പിക്കാനുള്ള ലക്ഷ്യത്തില്‍ വിജയം വരിക്കുമെന്നാണ് പ്രതീക്ഷ. ജനാധിപത്യം തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നതിന് സഹായകമാകും. ഇതിനുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തും -സര്‍ദാരി പറഞ്ഞു.

രാജ്യത്ത് ജനാധിപത്യം കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ലോകരാജ്യങ്ങള്‍ പിന്തുണ നല്‍കണം. ഏറ്റവും മോശപ്പെട്ട സമയത്തിലൂടെയാണ് പാക്കിസ്ഥാന്‍ കടന്നു പോകുന്നത്. ഇപ്പോള്‍ നേരിടുന്ന വലിയ വെല്ലുവിളികള്‍ മറികടക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇപ്പോഴത്തെ സാഹചര്യത്തില്‍ രാജ്യത്തെ സമ്പദ്‌വ്യവസ്ഥ നിലനിര്‍ത്തേണ്ടതുണ്ട്. ഇതിനു സഹായങ്ങളല്ല വേണ്ടത്. വാണിജ്യ ബന്ധങ്ങളാണ് ആവശ്യം. -സര്‍ദാരി കൂട്ടിച്ചേര്‍ത്തു

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.