Administrator
Administrator
ബ്രസീലിന് തകര്‍പ്പം ജയം
Administrator
Sunday 6th September 2009 10:18am

brazil-rwറോസാരിയോ: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനക്ക് മേല്‍ ബ്രസീലിന് തകര്‍പ്പന്‍ വിജയം. ബദ്ധവൈരികള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഫുഡ്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ ശിക്ഷണത്തില്‍ ഇറങ്ങിയ അര്‍ജന്റീന ആരാധകരെ നിരാശരാക്കുകയായിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്രസീലിന്റെ ജയം. ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ നിന്ന് ലോകകപ്പ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ബ്രസീല്‍ യോഗ്യത നേടി.

തോല്‍വിയോടെ അര്‍ജന്റീനയുടെ ലോകകപ്പ് ക്വാര്‍ട്ടര്‍ റൗണ്ട് സാധ്യത പരുങ്ങലിലായി. ലൂയിസ് ഫാബിയാനോ നേടിയ രണ്ട് ഗോളുകളും ലൂയിസാവോ ഒന്നും ഗോളുകള്‍ നേടിയപ്പോള്‍ ജീസസ് ദലാറ്റോയാണ് അര്‍ജന്റീനയുടെ ഏക ആശ്വാസഗോള്‍ നേടിയത്.

കളിയുടെ 24ാം മിനിറ്റിലും 30 മിനിറ്റിലും ബ്രസീല്‍ സുന്ദരമായ നീക്കത്തിലൂടെയാണ് ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ 65ാം മിനിറ്റില്‍ അര്‍ജന്റീന ഒരു ഗോള്‍ മടക്കിയെങ്കിലും മുന്ന് മിനിറ്റിനുള്ളില്‍ ബ്രസീല്‍ മൂന്നാം ഗോളോടെ തങ്ങളുടെ മേധാവിത്വം പൂര്‍ണ്ണമാക്കി.

അര്‍ജന്റീനക്ക് സ്വന്തം നാട്ടില്‍ വെച്ച് ലോകകപ്പ് യോഗ്യതാമത്സരത്തില്‍ തോല്‍ക്കേണ്ടിവന്നത് ആദ്യമായാണ്. കളത്തിനകത്തും പുറത്തും വന്‍ സമ്മര്‍ദമാണ് അര്‍ജന്റീനക്ക് നേരിടേണ്ടി വന്നത്. മൂന്ന് മത്സരങ്ങള്‍ കൂടിയുള്ള അര്‍ജന്റീനക്ക് ഇനിയുള്ള കളികളും ഗ്രൂപ്പിലെ മറ്റ് ടീമുകളുടെ മത്സരങ്ങളും നിര്‍ണ്ണായകമാണ്.

Advertisement