Administrator
Administrator
ആഭ്യന്തര മന്ത്രിയുടെ ശ്രമം വര്‍ഗീയ കലാപത്തിന്
Administrator
Saturday 19th September 2009 12:02am

km-shaji-rwകോഴിക്കോട്: നാദാപുരത്ത് വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ആഭ്യന്തര മന്ത്രി ആസൂത്രിത നീക്കം നടത്തുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് കെ.എം.ഷാജി ആരോപിച്ചു. ഇതിന്റെ ഭാഗമായാണ് രാഷ്ട്രീയ കേസുകളില്‍ മാത്രം പ്രതിയായ ലീഗ് പ്രവര്‍ത്തകന്‍ തെയ്യംപാടി ഇസ്മയിലിനെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി റമളാനിന്റെ 27ാം രാവില്‍ അറസ്റ്റ് ചെയ്തത്.

ആഭ്യന്തര മന്ത്രിയും ഗുണ്ടകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടില്‍ നിന്ന് കേരളത്തിലെ ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള നടപടിയാണിത്. നാദാപുരത്തെ രാഷ്ട്രീയ കേസുകള്‍ പിന്‍വലിക്കാമെന്ന് ഉറപ്പ് നല്‍കിയ ആഭ്യന്തര മന്ത്രി അറിയാതെയാണ് ഇസ്മായിലിനെ അറസ്റ്റ് ചെയ്തതെങ്കില്‍ പെരുന്നാള്‍ കണക്കിലെടുത്ത് അയാളെ വിടാന്‍ നടപടിയുണ്ടാകണം. ആഭ്യന്തര മന്ത്രി അറിഞ്ഞുകൊണ്ടുള്ള നടപടിയാണിതെങ്കില്‍ കോടിയേരിയുടെ സര്‍വനാശത്തിന്റെ തുടക്കമാണിതെന്നും ഷാജി പറഞ്ഞു.ഈ നടപടികള്‍ക്ക് ആഭ്യന്തര മന്ത്രി കനത്ത വില നല്‍കേണ്ടി വരും. പെരുന്നാള്‍ കഴിഞ്ഞാല്‍ ആഭ്യന്തര മന്ത്രിയുടെ ക്രിമിനല്‍ മകനെ ഉള്‍പ്പടെ തെരുവില്‍ നേരിടുമെന്നും ഷാജി കുട്ടിച്ചേര്‍ത്തു.

Advertisement