manmohan_singh-rwന്യൂഡല്‍ഹി: വിദേശകാര്യ സഹമന്ത്രി ശശി തരൂരിന്റെ കന്നുകാലി ക്ലാസ് പ്രയോഗം തമാശയായി കണ്ടാല്‍ മതിയെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്. പ്രധനമന്ത്രി നടത്തിയ ഇഫ്താര്‍ പാര്‍ട്ടിയിലാണ് അദ്ദേഹം ഇങ്ങിനെ പ്രതികരിച്ചത്.

അതേസമയം ശശി തരൂര്‍ രാജിവക്കണമെന്ന അശോക് ഗെലോട്ടിന്റെ പ്രതികരണം സ്വാഭാവികമെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി. കോണ്‍ഗ്രസ് നേതൃത്വം ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശശി തരൂരിന്റെ രാഷ്ട്രീയവുമായി ബന്ധമില്ലാത്ത പേഴ്‌സണല്‍ സ്റ്റാഫിന്റെ പ്രസ്താവനകളോട് പ്രതികരിക്കുന്നില്ലെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.

Subscribe Us:

തരൂരിനെ ന്യായീകരിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ഓഫീസിലെ ജീവനക്കാരന്‍ ട്വിറ്ററില്‍ നടത്തിയിരിക്കുന്ന പരാമര്‍ശങ്ങളും വിവാദമാവുകയാണ്. തരൂരിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി ജേക്കബ് ജോസഫിന്റെ ട്വിറ്റിംഗുകളാണ് വിവാദമായിരിക്കുന്നത്.

രാഷ്ട്രീയം ട്വിറ്റിംഗല്ലെന്ന് മന്ത്രിമാര്‍ ഓര്‍മിക്കണമെന്നും മുഖ്യപ്രതിപക്ഷ കക്ഷിയായ ബി.ജെ.പി പറഞ്ഞു. രാജ്യത്തിന്റെ വിദേശനയം രൂപീകരിക്കേണ്ടവര്‍ ട്വിറ്റിംഗിലൂടെ സമയം ചെലവഴിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി.

സോഷ്യല്‍ നെറ്റ് വര്‍ക്കിങ് വെബ് സൈറ്റായ ട്വിറ്ററില്‍ ചിലവുചുരുക്കല്‍ നിര്‍ദേശത്തിന്റെ പേരില്‍ നമ്മുടെ എല്ലാ വിശുദ്ധ പശുക്കളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ‘കന്നുകാലി ക്ലാസില്‍’ യാത്രചെയ്യുമെന്ന് തരൂര്‍ നടത്തിയ പ്രയോഗം വിവാദമാവുകയായിരുന്നു. പിന്നീട് സംഭവത്തില്‍ തരൂര്‍ മാപ്പ് പറഞ്ഞിരുന്നു.