Categories

വി.എസ് ഇപ്പോള്‍ നന്നായെന്ന് അഴീക്കോട്

sukumar-azhikkode-rwതിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ഇപ്പോള്‍് ഏറെ ഭേദപ്പെട്ടിട്ടുണ്ട് ഡോ.സുകുമാര്‍ അഴീക്കോട്. ഇപ്പോള്‍ അദ്ദേഹം പണ്ടത്തേക്കാളും സംയമനം പാലിക്കുന്നുണ്ട്. ഈ സംയമനം നേരത്തെ കാണിച്ചിരുന്നെങ്കില്‍ മാര്‍ക്‌സിറ്റ് പാര്‍ട്ടിയിലെ കുറേ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാമായിരുന്നെന്നും അദ്ദേഹം വിലയിരുത്തി. പാര്‍ട്ടിയിലെ മറ്റുള്ളവരും ഈ സംയമനം പാലിക്കണമെന്നും അഴീക്കോട് ഉപദേശിച്ചു.

വി.എസിനെ അപകീര്‍ത്തിപ്പെടുത്തി എന്നു കാട്ടി തനിക്കെതിരേ നല്‍കിയ ഹര്‍ജി തള്ളിയതില്‍ ആഹഌദമുണ്ട്. നീതിന്യായ വ്യവസ്ഥിതിയിലുള്ള വിശ്വാസം ഇപ്പോള്‍ വര്‍ധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ അപഹാസ്യപ്പെടുത്തി പ്രസ്താവന ഇറക്കിയതിന്റെ പേരില്‍ സുകുമാര്‍ അഴീക്കോടിന് എതിരെ നല്‍കിയ ഹര്‍ജി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നേരെത്തെ തള്ളിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.