Administrator
Administrator
ഐ.എന്‍.എസ് കൊച്ചി രാജ്യത്തിന് സമര്‍പ്പിച്ചു
Administrator
Friday 18th September 2009 3:42pm

ins-kochi-rwമുംബൈ: രാജ്യം സ്വന്തമായി രൂപ കല്‍പന ചെയ്ത രണ്ടാമത്തെ മാരകപ്രഹര ശേഷിയുള്ള യുദ്ധക്കപ്പലായ ഐ.എന്‍.എസ് കൊച്ചി കമ്മീഷന്‍ ചെയ്തു. നേവി ചീഫ് അഡ്മിറല്‍ നിര്‍മല്‍ വര്‍മ്മയുടെ ഭാര്യ മധുലിക വര്‍മയാണ് മുംബൈയില്‍ നടന്ന ചടങ്ങില്‍ കപ്പല്‍ രാജ്യത്തിന് സമര്‍പ്പിച്ചത്. ശത്രുക്കളുടെ റഡാറില്‍ നിന്ന് മറഞ്ഞുനിന്ന് ആക്രമണം നടത്താന്‍ യുദ്ധക്കപ്പലിന് കഴിയും. ആധുനിക സാങ്കേതിക സംവിധാനങ്ങളും ആയുധങ്ങളുമാണ് കപ്പലിലുള്ളത്. ബ്രഹ്‌മോസ്, ബരാക്ക് മിസൈലുകള്‍ കപ്പലില്‍ നിന്ന് വിക്ഷേപിക്കാം. ആഴം കുറഞ്ഞ കടലില്‍ കപ്പല്‍ ഇറക്കുന്നതിനുള്ള അത്യാധുനിക സംവിധാനം ഉപയോഗിക്കുന്ന ആദ്യ കപ്പല്‍ കൂടിയാണ് ഐ.എന്‍.എസ്

കൊച്ചി നേവല്‍ ഡയരക്ടറേറ്റ് രൂപകല്‍പന ചെയ്ത കപ്പല്‍ മുംബൈയിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 163 മീറ്റര്‍ നീളവും 6500 ടണ്‍ ഭാരവുമാണ് കപ്പലിനുള്ളത്. മൂന്ന് വിസൈല്‍ വേധ കപ്പല്‍ നിര്‍മ്മിക്കുന്നതിനുള്ള നാവികസേനയുടെ പദ്ധതിയില്‍ രണ്ടാമത്തെ കപ്പലാണിത്. നേരത്തെ ഐ.എന്‍.എസ് കൊല്‍ക്കത്ത കമ്മീഷന്‍ ചെയ്തിരുന്നു.

Advertisement