kerala-high-cour-rwകൊച്ചി: സംസ്ഥാനത്ത് യന്ത്രങ്ങളുപയോഗിച്ചുള്ള മണല്‍ ഖനനം ഹൈക്കോടതി നിരോധിച്ചു. മണല്‍ ഖനനത്തിന് അനുവാദം ലഭിച്ചവര്‍ യന്ത്രമുപയോഗിച്ച് മണല്‍ ഖനനം നടത്തുന്നില്ലെന്ന് സര്‍ക്കാരും ജില്ലാ കലക്ടര്‍മാരും ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

കരമണല്‍ ഖനനത്തിനു പെര്‍മിറ്റുള്ള വ്യക്തിക്കു പമ്പുള്‍പ്പടെയുള്ള യന്ത്രസംവിധാനം ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന ചട്ടം നിയമവിരുദ്ധമാണെന്ന് വിലയിരുത്തിക്കൊണ്ട്  ജസ്റ്റിസ് വി. ഗിരിയുടേതാണ് ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ മുന്‍ ഉത്തരവുകള്‍ നടപ്പാക്കണമെന്നും ലംഘനമുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.