Categories

Headlines

ലാവലിന്‍: കാര്‍ത്തികേയനെ വീണ്ടും ചോദ്യം ചെയ്തു

gkarthikeyan-rwകൊച്ചി: എസ്.എന്‍.സി ലാവലിന്‍ അഴിമതി കേസില്‍ മുന്‍ വൈദ്യുതി മന്ത്രി ജി കാര്‍ത്തികേയനെ സി.ബി.ഐ ചോദ്യം ചെയ്തു.കാര്‍ത്തികേയനെതിരെ വീണ്ടും അന്വേഷണം നടത്തണമെന്ന കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. ലാവലിന്‍ ഇടപാടിലെ ഗൂഢാലോചനയുടെ തുടക്കം കാര്‍ത്തികേയന്‍ ഒപ്പിട്ട ധാരണാപത്രത്തില്‍ നിന്നാണെന്ന സി.ബി.ഐയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് കാര്‍ത്തികേയനു പങ്കുണ്ടോ എന്നു വീണ്ടും അന്വേഷിക്കാന്‍ പ്രത്യേക കോടതി ജഡ്ജി കെ.പി ജ്യോതീന്ദ്രനാഥാണ് ആവശ്യപ്പെട്ടത്.

ഈ മാസം 11 ന് കോഴിക്കോട്ടു വിളിച്ച് വരുത്തിയായിരുന്നു ഡി.വൈ.എസ്.പി അശോക് കുമാറിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍. കാര്‍ത്തികേയനില്‍ നിന്നുള്ള തെളിവെടുപ്പ് നാല് മണിക്കൂറോളം നീണ്ടു. കാര്‍ത്തികേയന്‍ മുന്‍നിലപാട് സി.ബി.ഐ ഉദ്യോഗസ്ഥരോട് ആവര്‍ത്തിച്ചതായാണ് അറിയുന്നത്.

ലാവലിന്‍ ഇടപാടില്‍ കണ്‍സള്‍ട്ടന്‍സി കരാര്‍ ഒപ്പിട്ടത് വൈദ്യുതി മന്ത്രിയായിരുന്ന ജി കാര്‍ത്തികേയന്റ കാലത്തായിരുന്നു. എന്നാല്‍ ഭരണം മാറിയതിനാല്‍ കരാറിന്റെ ‘സാമ്പത്തിക ഗുണഫലം’ കാര്‍ത്തികേയന് ലഭിച്ചില്ല എന്നായിരുന്നു സി.ബി.ഐയുടെ കണ്ടെത്തല്‍.കാര്‍ത്തികേയനെ പോലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ മുന്‍ വൈദ്യുതി ബോര്‍ഡ് അംഗം ഗോപാലകൃഷ്ണനില്‍ നിന്നും സി.ബി.ഐ വീണ്ടും തെളിവെടുക്കാന്‍ സാധ്യതയുണ്ട്. അതേസമയം ലാവലിന്‍ ഇടപാടുമായി ബന്ധപ്പെട്ട ആരോപണം ഉയര്‍ന്ന ദിലീപ് രാഹുലന്‍ എന്ന വ്യവസായിക്ക് ചോദ്യാവലി നല്‍കിയെങ്കിലും മറുപടി ലഭിച്ചില്ലെന്ന് സി.ബി.ഐ കോടതിയില്‍ അറിയിച്ചു.

കേസില്‍ കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ കെ.എസ്.ഇ.ബിയോടും സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസില്‍ ലഭ്യമായ എല്ലാ തെളിവുകളും നല്‍കിയിട്ടുണ്ടെന്നും കൂടുതല്‍ തെളിവുകള്‍ നല്‍കാനില്ലെന്നും കെ.എസ്.ഇ.ബി സി.ബി.ഐയുടെ കത്തിനു മറുപടി നല്‍കി. കോടതി കേസ് വീണ്ടും പരിഗണിക്കന്നതിനു മുമ്പ് സി.ബി.ഐ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ടു നല്‍കുമെന്നും സൂചനയുണ്ട്. സെപ്റ്റംബര്‍ 24ന് ആണ് കേസ് വീണ്ടും പരിഗണിക്കുന്നത്.

Comments are closed.

കീറിപ്പറഞ്ഞ വസ്ത്രവുമായി കൂട്ട ബലാത്സംഗത്തില്‍നിന്ന് രക്ഷപ്പെട്ടെത്തിയ ജെ.എന്‍.യു വിദ്യാര്‍ത്ഥിനിയോട് ഇത് ഫ്രീ-സെക്‌സ് രാജ്യമല്ലെന്ന് പൊലീസ്, പെണ്‍കുട്ടിയെക്കൊണ്ട് മാപ്പെഴുതിക്കാന്‍ ശ്രമിച്ചതായും ആരോപണം

ഫരീദാബാദ്: കൂട്ടുകാരോടൊപ്പം പുറത്തുപോയ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കാന്‍ ശ്രമിച്ചതായി പരാതി. ഫരീദാബാദില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പരാതി പൊലീസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചതായി ആരോപണമുയര്‍ന്നു.അസോള വന്യജീവിസങ്കേതത്തിലെ ഭരദ്വാജ് തടാകം സന്ദര്‍ശിക്കാന്‍ കൂട്ടുകരോടൊപ്പം പോയതായിരുന്നു വിദ്യാര്‍ത്