Categories

കന്നുകാലി ക്ലാസ് പ്രയോഗം: തരൂര്‍ ഖേദം പ്രകടിപ്പിച്ചു

shashi-tharoor-rwന്യൂഡല്‍ഹി: കന്നുകാലി ക്ലാസ് പ്രയോഗം വിവാദമായ സാഹചര്യത്തില്‍ വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ ഖേദപ്രകടനം നടത്തി. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വെബ്‌സൈറ്റായ ട്വിറ്ററിലൂടെ തന്നെയാണ് ശശി തരൂര്‍ ഖേദപ്രകടിപ്പിച്ചതും. ആരെയും മന:പൂര്‍വ്വം അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്നും ശശി തരൂര്‍ ഖേദപ്രകടത്തില്‍ വ്യക്തമാക്കി.തന്റെ വാക്കുകള്‍ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നതായും ഇതിനു മാപ്പു ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.ലൈബീരിയന്‍ സന്ദര്‍ശനത്തിലായ ശശി തരൂര്‍ വ്യാഴാഴ്ച രാത്രിയാണ് മാപ്പ് പറഞ്ഞത്.

സോഷ്യല്‍ നെറ്റ് വര്‍ക്കിങ് വെബ് സൈറ്റായ ട്വിറ്ററില്‍് ചിലവു ചുരുക്കല്‍ നിര്‍ദേശത്തെ പരാമര്‍ശിച്ച് നമ്മുടെ എല്ലാ വിശുദ്ധ പശുക്കളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ‘കന്നുകാലി ക്ലാസില്‍’ യാത്രചെയ്യുമെന്ന് തരൂര്‍ എഴുതിയതാണ് വിവാദമായത്.ട്വിറ്ററില്‍ ഒരാളുടെ ചോദ്യത്തിനുള്ള മറുപടിയായാണ് തരൂര്‍ വിവാദമായ കന്നുകാലി ക്ലാസ് പ്രയോഗം നടത്തിയത്. തരൂരിന്റെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം ശക്തമായി രംഗത്ത് വന്നു.തരൂരിന്റെ പരാമര്‍ശം കോണ്‍ഗ്രസ് സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് കോണ്‍ഗ്രസ് വക്താവ് ജയന്തി നടരാജന്‍ കുറ്റപ്പെടുത്തിയിരുന്നു.

‘കന്നുകാലി ക്ലാസ്’ എന്ന പ്രയോഗം ചോദ്യത്തില്‍ തന്നെ ഉണ്ടായിരുന്നതാണെന്നും ചോദ്യത്തിന് അതേ വാക്കുകളില്‍ തന്നെ മറുപടി നല്‍കുകയായിരുന്നുവെന്നും അദ്ദേഹം വിശദീകിരിച്ചു.. ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്തവരെ ഉദ്ദേശിച്ചായിരുന്നില്ല ഇതു പറഞ്ഞത്. എന്നാല്‍ ഒട്ടേറെ പേര്‍ തന്റെ പ്രസ്താവനയെ തെറ്റിദ്ധരിച്ചു. താന്‍ എഴുതിയ വാക്യം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുമ്പോള്‍ അത് മോശപ്പെട്ടകാര്യമായിവരും. പ്രത്യേകിച്ചും സാഹചര്യം പരിഗണിക്കാതെ മൊഴിമാറ്റം നടത്തുമ്പോള്‍. വിമാനത്തിലെ ഇക്കണോമി യാത്രക്കാരെ അപമാനിക്കാന്‍ ഉദ്ദേശിച്ചല്ല അങ്ങനെ എഴുതിയത്. മറിച്ച് യാത്രക്കാരെ കന്നുകാലികളായി കാണുന്ന എയര്‍ലൈന്‍ കമ്പനികളെയാണ് പരാമര്‍ശത്തിലൂടെ ഉദ്ദേശിച്ചിരുന്നത്. വിശുദ്ധ പശു പ്രയോഗം ആരെയും ഉദ്ദേശിച്ചല്ലെന്നും അദ്ദേഹം വ്യക്തമാക്കി.വിശുദ്ധ പശുക്കള്‍ വ്യക്തികളല്ല മറിച്ച് തിരുത്താന്‍ കഴിയാത്ത സിദ്ധാങ്ങളാണ്. വിമര്‍ശകര്‍ അത് മനസ്സിലാക്കണം. ഏതായാലും ഈ പ്രശ്‌നത്തോടെ താന്‍ ഒരു പാഠം പഠിച്ചുവെന്നും തരൂര്‍ പറഞ്ഞു.

തുടര്‍ന്ന് വായിക്കുക

യു എന്നില്‍ നിന്നും ഇറങ്ങി വന്ന മന്ത്രി; കന്നുകാലിത്തൊഴുത്തില്‍ ഇന്ത്യയെ കണ്ടെത്തുന്നു (17.09.2009)
കൈകൂപ്പി വാങ്ങിയ വോട്ടുകള്‍; അവര്‍ നക്ഷത്ര ഹോട്ടലില്‍ വെച്ച് വിറ്റു കളഞ്ഞു(08.09.2009)
എക്കണോമി ക്ലാസിലെത് കന്നുകാലി യാത്രയെന്ന്; ശശിതരൂര്‍ വിവാദത്തില്‍ (16.09.2009)

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.