Administrator
Administrator
ബാംഗ്ലൂരിലേക്ക് പ്രതിദിന തീവണ്ടി സര്‍വീസ് വേണം: ഡി.വൈ.എഫ്.ഐ
Administrator
Sunday 6th September 2009 10:09am

dyfi-rwകോഴിക്കോട്: രാത്രിയാത്രാ നിരോധനം കണക്കിലെടുത്ത് ബാംഗ്ലൂരിലേക്ക് കോഴിക്കോട്ടുനിന്ന് പ്രതിദിന തീവണ്ടി സര്‍വീസ് ആരംഭിക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ടി.വി രാജേഷ് ആവശ്യപ്പെട്ടു. ദേശീയപാത 212-ലെ രാത്രികാല ഗതാഗത നിരോധനം മലബാറിലെ യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കിയിരിക്കയാണ്.

ഗതാഗത നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട്ടുനിന്നും ബാംഗ്ലൂരിലേക്ക പ്രതിദിന തീവണ്ടി സര്‍വീസ് ആരംഭിക്കണം. ഇതിന് കേന്ദ്രമന്ത്രി ഇ അഹമ്മദ് മുന്‍കൈയെടുക്കണം. ആഴ്ചയില്‍ മൂന്ന് ദിവസം സര്‍വീസ് നടത്തുന്ന യശ്വന്ത്പുര്‍-കണ്ണൂര്‍ എക്‌സ്പ്രസ് മാത്രമാണ് ഇപ്പോഴുള്ളത്. മലബാറുകാരുടെ ബാംഗ്ലൂര്‍് യാത്രാപ്രശ്‌നം പരിഹരിക്കുന്നതിന് കൂടുതല്‍ തീവണ്ടി സര്‍വീസ് ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും രാജേഷ് ആവശ്യപ്പെട്ടു.

രാത്രിയാത്രാ നിരോധനം കാരണം വ്യാപാരം, തൊഴില്‍, വിദ്യാഭ്യാസം എന്നീ മേഖലകള്‍ കടുത്ത പ്രതിസന്ധിയിലാണ്. മലബാറിന്റെ വാണിജ്യ മേഖലയെയും സാരമായി ബാധിച്ചിട്ടുണ്ട്. ബാംഗ്ലൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന നിരവധി വിദ്യാര്‍ഥികളും പ്രയാസം നേരിടുന്നു. കോഴിക്കോട്ടുനിന്ന് പത്ത് മണിക്കൂറുകൊണ്ട് എത്തിച്ചേരാവുന്നിടത്ത് ഇപ്പോള്‍ രണ്ട് ദിവസം വേണ്ട സ്ഥിതിയാണ്. നിരോധനം നീക്കാന്‍ കോഴിക്കോട് കേന്ദ്രമാക്കി രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയും മറ്റും സജീവമായി രംഗത്തുവന്നത് പ്രതീക്ഷക്ക് വക നല്‍കുന്നുണ്ട്.ടി.വി രാജേഷ് പറഞ്ഞു.

Advertisement