Categories

യു എന്നില്‍ നിന്നും ഇറങ്ങി വന്ന മന്ത്രി ; കന്നുകാലിത്തൊഴുത്തില്‍ ഇന്ത്യയെ കണ്ടെത്തുന്നു

dyfi-shashiഒടുവില്‍ ഇന്ത്യന്‍ ജനതയെക്കുറിച്ച് ആ മന്ത്രി അങ്ങനെ പറഞ്ഞു കളഞ്ഞു. താന്‍ മന്ത്രിയായ രാഷ്ട്രത്തിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരെ അയാള്‍ കന്നുകാലിയെന്ന് വിളിച്ചു. അവരുടെ യാത്രയെ കന്നുകാലി യാത്രയെന്ന് വിശേഷിപ്പിച്ചു. അതും മറ്റൊരു രാജ്യത്തെ പൗരനുമായി ഇന്റര്‍ നെറ്റിലൂടെ നടത്തിയ സൗഹൃദ സംഭാഷണത്തില്‍. ട്വിറ്ററിലെ ചാറ്റിംങ് പയ്യന്റെ മാനസിക വളര്‍ച്ച പോലും കാണിക്കാത്തയാളെ കേന്ദ്രത്തില്‍ മന്ത്രിക്കസേര നല്‍കിയതിന് കോണ്‍ഗ്രസ് വലിയ വില നല്‍കേണ്ടി വരികയാണ്.

രാഷ്ട്രീയവും ജനതയും തമ്മിലുള്ള ജൈവബന്ധമെന്തെന്നറിയാത്ത ഉദ്യോഗസ്ഥ രാഷ്ട്രീയക്കരന് ഇത്രയൊക്കെയേ ചെയ്യാന്‍ കഴിയുകയുള്ളൂ. അവര്‍ക്ക് ജനമെന്നാല്‍ പഴയ ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെ ഇരകളാണ്. ജനാധിപത്യത്തിന്റെ യന്ത്രത്തില്‍ വിരലമര്‍ത്തുന്നതോടെ അവരുമായുള്ള എല്ലാ ബന്ധവും അവസാനിച്ചു കഴിഞ്ഞെന്നു വിശ്വസിക്കുന്ന വര്‍ഗമാണവരുടെത്.

രാജ്യം നേരിടുന്ന വരച്ചയെക്കുറിച്ച് അവര്‍ക്ക് അറിയേണ്ട. കൃഷി നശിച്ച കര്‍ഷകന്റെ ആത്മഹത്യ അവരില്‍ ഒരു ഇളക്കവുമുണ്ടാക്കുന്നില്ല. നിത്യ വൃത്തിക്കായി മനുഷ്യരെ വില്‍പ്പനക്ക് വെച്ച ഇന്ത്യഗ്രാമങ്ങള്‍ അവരില്‍ ഒരു വികാരവുമുണ്ടാക്കുന്നില്ല. ട്രെയിനുകളിലെ ലോക്കല്‍ കമ്പാര്‍ട്ടുമെന്റില്‍ വിയര്‍ത്തുകുളിച്ച് കമ്പിയില്‍ തൂങ്ങിയാണ് ഇന്ത്യക്കാരന്‍ യാത്ര ചെയ്യുന്നതെന്ന് അറിയാന്‍ അവര്‍ക്ക് സമയമില്ല. അതാണ് ഉദ്യോഗസ്ഥ രാഷ്ട്രീയക്കാരന്റെ ഗുണം അവര്‍ക്ക ഒന്നിനെക്കുറിച്ചും ആവലാതികളുണ്ടാവില്ല. സ്വന്തം യാത്ര തടസപ്പെടുയോ ചെറിയ ബുദ്ധിമുട്ടുകളുണ്ടാവുകയോ ചെയ്യുമ്പോഴല്ലാതെ.

യഥാര്‍ഥത്തില്‍ വളരെ ഭീകരമായി അവസ്ഥയിലാണ് കേന്ദ്ര സര്‍ക്കര്‍ ചെലവ് ചുരുക്കല്‍ പരിപാടിക്ക് തുടക്കമിട്ടത്. രാജ്യത്ത് വരാനിരിക്കുന്നത് കടുത്ത പട്ടിണിയുടെയും ദുരിതത്തിന്റെയും നാളുകളായിരിക്കുമെന്ന് കണ്ടാണ് അവര്‍ ചെലവ് ചുരുക്കലിനിറങ്ങിയത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് പറയാമെങ്കിലും ആ പാര്‍ട്ടി നല്‍കിയ സന്ദേശം വളരെ മഹത്തിരമായിരുന്നു. എന്നാല്‍ അത് അംഗീകരിക്കാന്‍ മന്ത്രിയെന്ന നിലിയിലും ആ പാര്‍ട്ടിയുടെ ടിക്കറ്റില്‍ ജയിച്ചുകയറിയ ആളെന്ന നിലയിലും തരൂര്‍ തയ്യാറായില്ല. സ്വന്തം പാര്‍ട്ടിയോട് പോലും കൂറ് പുലര്‍ത്താന്‍ കഴിയാത്ത ഈ മന്ത്രിക്കെങ്ങനെയാണ് സ്വന്തം ജനതോടും രാഷ്ട്രത്തോടും കൂറ് പുലര്‍ത്താന്‍ കഴിയുകയെന്നത് വലിയയൊരു ചോദ്യമായി നില്‍ക്കുന്നു.

തലസ്ഥാനത്ത പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ഈ മന്ത്രിയെ സര്‍ക്കാര്‍ ഇറക്കിവിട്ടിട്ട് ദിവസങ്ങള്‍ കഴിഞ്ഞതേയുള്ളൂ. ദിവസത്തില്‍ ഒരു ലക്ഷത്തിനടുത്ത വാടക വരന്ന ഹോട്ടിലിലായിരുന്നു കഴിഞ്ഞ മൂന്ന് മാസം ഇദ്ദേഹം താമസിച്ചിരുന്നത്. താമസം സര്‍ക്കാര്‍ ചെലവിലല്ലായിരുന്നുവെന്ന് പറയാന്‍ ശ്രമിച്ചു തരൂര്‍. പക്ഷെ അത് കൂടുതല്‍ വലിയ സംശയങ്ങളിലേക്കാണ് ജനത്തെ കൊണ്ട് പോയത്.

ഇന്ത്യയിലെ ജീവിതത്തെത്തക്കുറിച്ച ഇനിയും ഈ മന്ത്രിയോട് ട്വിറ്ററില്‍ ആരെങ്കിലും ചോദിച്ചേക്കാം. ഇന്ത്യന്‍ തെരുവുകളില്‍ അന്തിയുറങ്ങുന്ന മനുഷ്യരെ നോക്കി അദ്ദേഹം എന്തായിരിക്കും വിശേഷണം ചാര്‍ത്തുക. ഇന്ത്യക്കാരനെ അദ്ദേഹത്തിന് കന്നുകാലിത്തൊഴുത്തില്‍ കെട്ടാന്‍ സാധിച്ചത് അപാരമായ സിദ്ധി വിശേഷം കൈമുതലുള്ളത് കൊണ്ടാണ്. ഒരാള്‍ക്ക എത്ര കപടനാകാന്‍ കഴിയുമെന്നത് കാണിച്ചു തരുന്നു ഈ മന്ത്രി. ഇനി ഇദ്ദേഹത്തിനെങ്ങനെയാണ് ഇന്ത്യക്കാരന്റെ മുഖത്ത നോക്കാന്‍ കഴിയുക. ജനതയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത മന്ത്രി പുംഗവന് ഇനി ആ സീറ്റിലിരിക്കാനുള്ള ധാര്‍മ്മിക അവകാശം നഷ്ടപ്പെട്ടു കഴിഞ്ഞു. സ്വന്തം സ്ഥാനാര്‍ഥിത്വം കൊക്കക്കോലയുടെ വേദിയില്‍ വെച്ച് സ്വയം പ്രഖ്യാപിച്ചപ്പോഴും കോണ്‍ഗ്രസ് മുറുകെപ്പിടിച്ച ആശയങ്ങളെ നഗ്നമായി ലംഘിച്ചുകൊണ്ട് ഇസ്രായേല്‍ അനുകൂല ലേഖനമെഴുതിയപ്പോഴും ഒരു ഇന്ത്യക്കാരനും ഈ ഉദ്യോഗസ്ഥ രാഷട്രീയതക്കാരനെക്കുറിച്ച് ഇത്രക്കൊന്നും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

One Response to “യു എന്നില്‍ നിന്നും ഇറങ്ങി വന്ന മന്ത്രി ; കന്നുകാലിത്തൊഴുത്തില്‍ ഇന്ത്യയെ കണ്ടെത്തുന്നു”

Trackbacks

  1. കന്നുകാലി ക്ലാസ് പ്രയോഗം: തരൂര്‍ ഖേദം പ്രകടിപ്പിച്ചു | KERALAFLASHNEWS

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.