Categories

ജിദ്ദയില്‍ വാഹനാപകടം: മൂന്ന് മലയാളികള്‍ മരിച്ചു

blood_spatter-rwജിദ്ദ: ജിദ്ദയില്‍ വാഹനാപകടത്തില്‍ മൂന്ന് കോഴിക്കോട് സ്വദേശികള്‍ അടക്കം 18 പേര്‍ മരിച്ചു.അപകടത്തില്‍ ഇന്ത്യക്കാരായ അഞ്ച് പേരാണ് മരിച്ചത്.കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിക്കടുത്ത് ഉള്ള്യേരി മഞ്ചേരിക്കണ്ടി ചോലയില്‍ അബ്ദുള്‍ കബീര്‍(33), താമരശ്ശേരി കൂടത്തായി സ്വദേശി കരിക്കാംപൊയില്‍ കരീം(36), താമരശ്ശേരി ചുങ്കം സ്വദേശി കൈയേലിക്കുന്ന് കുറ്റിപ്പുറം സക്കീര്‍ (25) എന്നിവരാണ് മരിച്ചത്. മരിച്ച മറ്റ് രണ്ട് ഇന്ത്യക്കാരെ തിരിച്ചറിഞ്ഞിട്ടില്ല.

മരിച്ച അബ്ദുള്‍ കബീര്‍ പരേതനായ മഞ്ചേരിക്കണ്ടി മമ്മിയുടെയും കുഞ്ഞീബിയുടെയും മകനാണ്. കഴിഞ്ഞ നാലര വര്‍ഷമായി സൗദിയിലെ അബഹയില്‍ ഡ്രൈവറായി ജോലിചെയ്തുവരികയാണ്. അടുത്തമാസം വീട്ടില്‍ വരുമെന്ന് അറിയിച്ചിരുന്നു. ഇതിനിടയിലാണ് മരണമുണ്ടായത്. ഭാര്യ: ഷെറീന (മന്ദങ്കാവ്). മക്കള്‍: നത, ഒരു മാസം പ്രായമുള്ള കുഞ്ഞ്.

കരീം ജിദ്ദയില്‍ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് വിദേശത്തേക്ക് പോയത്. പിതാവ്: ഉസ്സയിന്‍. മാതാവ്: മറിയം. ഭാര്യ: സാജിത. മക്കള്‍: സഹാന, സബാന, അസ്‌ന. സഹോദരങ്ങള്‍: റഷീദ്, ഷമീര്‍, മുനീര്‍, മുജീബ്, ജംഷിന, ജമീല.

അവിവാഹിതനായ സക്കീര്‍ മൂന്ന് മാസം മുമ്പാണ് വിദേശത്തേക്ക് പോയത്. ജിദ്ദയില്‍ ഡ്രൈവറാണ്. ഉമ്മ: ആയിഷ. സഹോദരങ്ങള്‍: ഷമീര്‍, സാബിദ.

ഇന്നു വെളുപ്പിന് ഉംറ കഴിഞ്ഞ് മക്കയില്‍ നിന്ന് ജിദ്ദയിലേക്ക് വരുമ്പോഴായിരുന്നു ബസ് ട്രെയിലറിന് പിറകിലിടിച്ച് അപകമുണ്ടായത്. മക്കയില്‍ ഉംറ കഴിഞ്ഞു മടങ്ങുകയായിരുന്ന അമ്പത് പേരായിരുന്നു ബസ്സിലുണ്ടായിരുന്നത്.

Comments are closed.

‘അഡ്മിന്റെ പ്രേരണ അതിജീവിക്കാന്‍ കഴിയാതെ ഒരു പാതിരാത്രിയില്‍ തെളിവെല്ലാം ഡിലീറ്റ് ചെയ്തിട്ട് അവന്‍ പോയി’; 2006 ല്‍ മകന്‍ ആത്മഹത്യ ചെയ്തതിന് പിന്നില്‍ ബ്ലൂവെയിലെന്ന വെളിപ്പെടുത്തലുമായി എഴുത്തുകാരി

ബ്ലൂവെയില്‍ ഗെയിമുമായി ബന്ധപ്പെട്ട ആത്മഹത്യ വാര്‍ത്തയാകുമ്പോള്‍ മുമ്പും സമാനസംഭവങ്ങളുണ്ടായിട്ടുണെന്ന് വെളിപ്പെടുത്തലുമായി എഴുത്തുകാരി എസ്. സരോജം.തിരുവനന്തപുരം വിളപ്പിന്‍ശാല സ്വദേശിയായ മനോദ് എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നില്‍ ബ്ലൂവെയിലാണെന്ന അമ്മയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കേരളം വിഷയത്തില്‍ ആശങ്കപ്പെട്ടു തുടങ്ങിയത്.Also Read:  ‘മരണകള