Administrator
Administrator
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നിയമം കൈയിലെടുക്കരുത്: റഡ്
Administrator
Thursday 17th September 2009 3:05pm

kevin-rudd-rwമെല്‍ബണ്‍: ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നിയമം കൈയിലെടുക്കരുതെന്ന് ഓസ്‌ട്രേലിയ പ്രധാനമന്ത്രി കെവിന്‍ റഡ് മുന്നറിയിപ്പ് നല്‍കി.വംശീയാക്രമണങ്ങള്‍ക്കെതിരെ ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ തിരിച്ചടിക്കണമെന്ന് എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ ഫറൂഖ് ധോന്‍ഡിയുടെ പശ്ചാത്തലത്തിലാണ് റഡിന്റെ പ്രസ്താവന.

ആസ്‌ട്രേലിയ ഭരണഘടനയും, നിയമവ്യവസ്ഥകളും ഉള്ള ഒരു രാജ്യമാണ്. അവിടത്തെ പൗരന്മാരെന്ന നില്ക്ക് എല്ലാവര്‍ക്കും നിയമം അനുസാരിക്കാനുള്ള ബാദ്ധ്യതയുണ്ട്. നിയമം ലംഘിക്കാന്‍ ശ്രമിക്കുന്നവരെ കര്‍ശനമായി ശിക്ഷിക്കുമെന്നും ദി ഏജ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച സുഖ്ദീപ് സിങ്, സഹോദരന്‍ ഗുര്‍ദീപ് സിങ്, ബന്ധു മുഖ്തയാര്‍ സിങ് എന്നിവര്‍ മെല്‍ബണിലെ കിഴക്കന്‍ പ്രവിശ്യയായ എപ്പിങ്ങിലെ ഒരു ബാറില്‍ വെച്ച് ആക്രമിക്കപ്പെട്ടിരുന്നു.എഴുപതോളം വരുന്ന സംഘമാണ് ആക്രമണത്തിനു പിന്നില്‍. ഇന്ത്യയുടെ ആവശ്യപ്രകാരം വിക്‌ടോറിയ പോലീസ് അന്വേഷണം ആരംഭിക്കുകയും ആറു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.

Advertisement